1470-490

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കൊപ്പം- മുഖ്യമന്ത്രി

വിധി മറിച്ചായാല്‍ അത് നടപ്പാക്കും. വിധിയില്‍ മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ എവിടെപ്പോയെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പാക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി മറിച്ചായാല്‍ അത് നടപ്പാക്കും. വിധിയില്‍ മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ എവിടെപ്പോയെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
പ്രളയ പശ്ചാത്തലത്തില്‍ കേരളത്തിലെ കെട്ടിട നിര്‍മ്മാണ രീതികളില്‍ ജനം മാറി ചിന്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
ഈ വര്‍ഷവും വലിയ കാലവര്‍ഷക്കെടുതിയാണ് അനുഭവിക്കേണ്ടി വന്നത്. പ്രകൃതി ദുരന്തങ്ങളില്‍ നിസ്സഹായരായി നാം നിന്നിട്ടില്ല. പകരം അതിജീവിച്ചു. ഇത് കേരളത്തിന്റെ തനിമയാണ്. ദുരന്തങ്ങള്‍ ഭാവിയില്‍ എങ്ങനെ ഒഴിവാക്കാനാവും എന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. നിലവിലുള്ള നിര്‍മ്മാണ രീതിക്ക് ധാരാളം പ്രകൃതി വിഭവങ്ങള്‍ വേണ്ടിവരുന്നുണ്ട്. ഇതേ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഇതിന് മാറ്റം വേണ്ടതല്ലേ. പ്രകൃതിയില്‍ നിന്ന് മണ്ണും മണലും ഊറ്റിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷം നാം കണ്ടു കഴിഞ്ഞു. ലളിതമായ നിര്‍മ്മാണം ലോകത്താകെയുള്ള രാജ്യങ്ങളില്‍ നടന്നു വരുന്നുണ്ട് അവിടെയുള്ള വ്യത്യസ്ത നിര്‍മ്മാണ രീതികള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കേണ്ടതുമുണ്ട്. 
സമ്പാദ്യം സ്വരുക്കൂട്ടി കടംവാങ്ങി വീടുണ്ടാക്കുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. നമ്മുടെ മനോഭാവത്തില്‍ മാറ്റമുണ്ടാവേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ പുതിയ രീതിക്ക് സ്വീകാര്യതയുണ്ടാവില്ല. പലകുറ്റങ്ങളും പറയാനാണ് സാധ്യത. പക്ഷെ പിന്നീട് ജനങ്ങളെ ആകര്‍ഷിക്കാനാകുമെന്ന കരുതുന്നു. മാത്രമല്ല ഇതിനനുകൂലമായ പൊതുബോധം വളര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം. സര്‍ക്കാര്‍ ആലോചിക്കുന്നത് ഈ പുതിയ പ്രകൃതി സൗഹാര്‍ദ്ദ  നിര്‍മ്മാണ രീതി പരിചയപ്പെടുത്താനാവശ്യമായ ക്യാമ്പയിന്‍ നടത്താനാണ്. ചെന്നൈ ഐഐടി ഇത്തരം നിര്‍മ്മാണങ്ങള്‍ വിജയകരമായി നടത്തുന്നുണ്ട്.

തീവ്രമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ ഈ സമിതി പരിശോധിക്കേണ്ടതുണ്ട്. അനന്തരഫലങ്ങള്‍ കുറയ്ക്കാനുള്ള പരിഹാര നടപടികളും നിര്‍ദേശിക്കണം. പ്രളയം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടവും പരിഹാര മാര്‍ഗ്ഗവും നിര്‍ദേശിക്കണം. 

ശംഖുമുഖത്ത് തിരയില്‍ പെട്ട യുവതിയെ അതിസാഹസികമായി രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ ലൈഫ് ഗാര്‍ഡ് ജോണ്‍സണ് ജീവന്‍ നഷ്ടമായി . ജോണ്‍സന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഭാര്യയ്ക്ക് യോഗ്യതക്കനുസരിച്ച് ടൂറിസം വകുപ്പില്‍ ജോലിയും നല്‍കും. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രവാസികളുടെ ക്ഷേമവും നിക്ഷേപവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

ReplyForward

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653