1470-490

പാലയില്‍ മാണി സി കാപ്പന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും

 എ.കെ.ജി സെന്ററില്‍ വൈകിട്ട് മൂന്നിന് ചേരുന്ന ഇടതുമുന്നണി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം

കോട്ടയം; പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി.സി. കാപ്പനെ ഇടതു സ്ഥാനാര്‍ത്ഥിയായിഇന്നു പ്രഖ്യാപിക്കും. ഇന്നു സിപിഎം, സിപിഐ, എന്‍സിപി  നേതൃയോഗങ്ങളും ഇന്ന് തിരുവനന്തപുരത്തു നടക്കും. എ.കെ.ജി സെന്ററില്‍ വൈകിട്ട് മൂന്നിന് ചേരുന്ന ഇടതുമുന്നണി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം

അടുത്തമാസം 23നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍സിപി തന്നെ മല്‍സരിക്കുമെന്നാണ് സൂചന. എത്രയുംവേഗം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണരംഗത്ത് സജീവമാകാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇതുവഴി കൃത്യമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് പ്രതീക്ഷ. രാവിലെ പതിനൊന്നിനാണ് എന്‍.സി.പി സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗം.

അട്ടിമറികളുണ്ടായില്ലെങ്കില്‍ മാണി.സി.കാപ്പന്റെ പേരിന് യോഗം അംഗീകാരം നല്‍കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളായിരിക്കും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേയും സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയുടേയും മുഖ്യഅജണ്ട. മണ്ഡലത്തില്‍ ഇതിനോടകം തന്നെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇരുപാര്‍ട്ടികളും അവലോകനം ചെയ്യും. വൈകിട്ട് ഇടതുമുന്നണി യോഗത്തില്‍ എന്‍.സി.പിക്ക് പാലാസീറ്റ് നല്‍കാനുള്ള തീരുമാനമുണ്ടായാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകില്ല. കഴിഞ്ഞ തവണ അയ്യായിരത്തില്‍ താഴെ മാത്രം ഭൂരിപക്ഷത്തിനാണ് മാണി.സി.കാപ്പന്‍, കെ.എം.മാണിക്കുമുന്നില്‍ അടിയറവ് പറഞ്ഞത്.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248