1470-490

ഓഗസ്റ്റ് 31 വരെ കൊങ്കണ്‍പാതയില്‍ ഗതാഗത നിരോധനം

കൊങ്കണ്‍ വഴിയുള്ള ട്രെയ്ന്‍ ഗതാഗതത്തിന് 31 വരെ നിയന്ത്രണം. 17 ട്രെയ്‌നുകള്‍ റദ്ദാക്കി

മംഗലാപുരം;  കൊങ്കണ്‍ വഴിയുള്ള ട്രെയ്ന്‍ ഗതാഗതത്തിന് 31 വരെ നിയന്ത്രണം. 17 ട്രെയ്‌നുകള്‍ റദ്ദാക്കി. പാത നവീകരണ ജോലി പൂര്‍ത്തിയാകാത്തതിനാലാണിത്. കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടിട്ടുണ്ട്. 

തിരുവനന്തപുരം-മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, എറണാകുളം-അജ്മീര്‍, മുംബൈ ലോക്മാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്‌സ്പ്രസ് എന്നീ സര്‍വീസുകള്‍ റെയില്‍വേ പാലക്കാട് വഴി തിരിച്ച് വിട്ടു. 

ഞായറാഴ്ച പുറപ്പെട്ട ഡെറാഡൂണ്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് (22660), ഗാന്ധിധാം-തിരുനെല്‍വേലി (19424 ), ഓഖ-എറണാകുളം ദ്വൈവാര എക്‌സ്പ്രസ് (16337), ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് (12201), എറണാകുളം-പുണെ എക്‌സ്പ്രസ് (11098), എറണാകുളം-അജ്മീര്‍ സ്‌പെഷല്‍ പാസഞ്ചര്‍ (02797), നാഗര്‍കോവില്‍-ഗാന്ധിധാം പ്രതിവാര എക്‌സ്പ്രസ് (16336), നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് (12618), ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345), ശ്രീ ഗംഗാനഗര്‍-കൊച്ചുവേളി പ്രതിവാര ട്രെയിന്‍ (16311), ഇന്ന് പുറപ്പെടേണ്ട ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (16346), എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617) എന്നിവയാണ് വഴിതിരിച്ചുവിട്ട മറ്റ് ട്രെയിനുകള്‍.


ഇന്നു മുതല്‍ റദ്ദാക്കിയ ട്രെയ്‌നുകള്‍ ഇവയാണ്. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22655), തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22633), എറണാകുളം-ഓഖ ദ്വൈവാര എക്‌സ്പ്രസ് (16338),എറണാകുളം-ലോകമാന്യതിലക് തുരന്തോ ദ്വൈവാര എക്‌സ്പ്രസ് (12224), പുണെ-എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (22150).

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248