1470-490

ഓഹരി വിപണിയില്‍ ഉണര്‍വ്

സെന്‍സെക്‌സ് 146 പോയന്റ് നേട്ടത്തില്‍ 37631ലും നിഫ്റ്റി 45 പോയന്റ് ഉയര്‍ന്ന് 11103ലുമാണ് വ്യാപാരം നടക്കുന്നത്.

മുംബൈ: ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്‌സ് 146 പോയന്റ് നേട്ടത്തില്‍ 37631ലും നിഫ്റ്റി 45 പോയന്റ് ഉയര്‍ന്ന് 11103ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 869 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 266 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക്, വാഹനം, ലോഹം, റിയാല്‍റ്റി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാന നേട്ടത്തില്‍. ഐടി ഓഹരികള്‍ നഷ്ടത്തിലുമാണ്. യുപിഎല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഗെയില്‍, സണ്‍; ഫാര്‍മ, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്‍ഫോസിസ്, എച്ചസിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, സിപ്ല, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍  യുണിലിവര്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451