1470-490

മാന്ദ്യമല്ല, അടിമുടി മാറാനൊരുങ്ങുകയാണ് വാഹന വിപണി

വാഹന വിപണി സമൂല മാറ്റത്തിനൊരുങ്ങുകയാണ്. വാഹന നിര്‍മാണ മേഖല പൂര്‍ണമായും ഡിജിറ്റലിലേക്ക് മാറുകയാണ്.  വാഹന നിര്‍മാണ മേഖലയില്‍ സാങ്കേതിക വിദഗ്ധര്‍ക്കും ഡിജിറ്റല്‍ മേഖലയിലുള്ളവര്‍ക്കും തൊഴില്‍ സാധ്യത വര്‍ധിക്കുമെന്നാണ് സൂചന.

മുംബൈ:വാഹന വിപണന മേഖലയില്‍ വ്യാപക തൊഴില്‍ നഷ്ടമെന്ന വാര്‍ത്ത കേട്ട് അമ്പരപ്പിലാണ് ജനം. എന്താണ് വാഹന മേഖലയിലെ ഈ പിന്നോട്ടു പോക്കിനു കാരണം. കടുത്ത സാമ്പത്തിക മാന്ദ്യമെന്നുള്ള പ്രചാരണവും വ്യാപകം. എന്നാല്‍ സംഗതി അതല്ല. വാഹന വിപണി സമൂല മാറ്റത്തിനൊരുങ്ങുകയാണ്. മൊബൈല്‍ വന്നപ്പോള്‍ ടെലഫോണ്‍ ബൂത്തുകള്‍ പൂട്ടിയ പോലെ പരമ്പരാഗത മെക്കാനിക്കുകള്‍ പുറത്താക്കപ്പെട്ടേയ്ക്കുമെന്ന സൂചനയാണ വാഹന വിപണിയില്‍ നിന്നും വരുന്നത്. കാരണം വാഹന നിര്‍മാണ മേഖല പൂര്‍ണമായും ഡിജിറ്റലിലേക്ക് മാറുകയാണ്.  വാഹന നിര്‍മാണ മേഖലയില്‍ സാങ്കേതിക വിദഗ്ധര്‍ക്കും ഡിജിറ്റല്‍ മേഖലയിലുള്ളവര്‍ക്കും തൊഴില്‍ സാധ്യത വര്‍ധിക്കുമെന്നാണ് സൂചന.                                      നിലവില്‍ മെക്കാനിക്കല്‍, അസംബ്ലിങ് തുടങ്ങി പരമ്പരാഗത മേഖലകളില്‍ തൊഴില്‍ സാധ്യതകള്‍ കുറയും. ഈ മേഖലയിലുള്ളവരെ ഓട്ടോ കമ്പനികള്‍ പുതിയതായി ജോലിക്കെടുക്കുന്നില്ല. വാഹന മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ വരുമ്പോള്‍ സാങ്കേതിക വിദഗ്ധര്‍, ഡാറ്റ സയന്റിസ്റ്റുകള്‍, ഇലക്ട്രിക്-ഇലക്ട്രോണിക് എന്‍ജിനിയര്‍മാര്‍  എന്നിവര്‍ക്കൊക്കെയാണ് ഇനി തൊഴില്‍ സാധ്യതയുള്ളതെന്നു ചുരുക്കം. അതേസമയം അടുത്ത മൂന്ന് പാദംവരെ വാഹനമേഖലയില്‍ മാന്ദ്യം തുടരും. അതിനേേുശഷം പുതിയൊരു ലോകമാകും വാഹനമേഖലയുടേത്. ബിഎസ് ആറ്, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയാകും മേഖലയാകെ മാറ്റി മറക്കുക.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651