1470-490

തവളയായി സലീംകുമാര്‍ മുന്തിരി മൊഞ്ചനില്‍

മെഹറലി പൊയലുങ്ങല്‍ ഇസ്മയില്‍, മനു ഗോപാല്‍ എന്നിവരുടെ തിരക്കഥയില്‍ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് തവള എന്ന വ്യത്യസ്ത കഥാപാത്രവുമായി സലിം കുമാര്‍ എത്തുന്നത്.

ഫിലിം ഡെസ്‌ക്: വ്യത്യസ്ത കഥാപാത്രവുമായി മുന്തിരി മൊഞ്ചില്‍ സലീംകുമാര്‍. തവള എന്ന വ്യത്യസ്ത കഥാപാത്രവുമായി സലിം കുമാര്‍ എത്തുന്നത്. മെഹറലി പൊയലുങ്ങല്‍ ഇസ്മയില്‍, മനു ഗോപാല്‍ എന്നിവരുടെ തിരക്കഥയില്‍ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ്. മനേഷ് കൃഷ്ണന്‍,ഗോപിക അനില്‍,കൈരാവി താക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സലീം കുമാര്‍, ഇന്നസെന്റ്, ബിനു അടിമാലി, നിയാസ് ബക്കര്‍, ഇര്‍ഷാദ്, ഇടവേള ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം.ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥനും ദീപികയും.വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും.എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്.ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജിവ്.രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഒരു ഇടവേളയ്ക്കു ശേഷം സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മ കഥാപാത്രവും മുന്തിരി മൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് വിജിത്ത് നമ്പ്യാരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ശങ്കര്‍ മഹാദേവന്‍,ശ്രേയ ഘോഷാല്‍,കെ എസ് ഹരിശങ്കര്‍,വിജേഷ് ഗോപാല്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.വിശ്വാസ് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി കെ അശോകനാണ് ചിത്രം നിര്‍മ്മിച്ചത്.

Comments are closed.