1470-490

മോദിയെ സ്തുതിച്ച തരൂരിനെതിരെ വടിയെടുത്ത് കെപിസിസി

പ്രസ്താവന തിരുത്താത്തതില്‍ കേരളത്തില്‍ നേതാക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് നടപടി. 

തിരുവനന്തപുരം: മോദി സ്തുതിയില്‍ പെടാപാടിലായി ശശി തരൂര്‍. തരൂരിനോട് വിശദീകരണം തേടാന്‍ കെപിസിസി തീരുമാനം. പ്രസ്താവന തിരുത്താത്തതില്‍ കേരളത്തില്‍ നേതാക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് നടപടി. 
മോദി സ്തുതികള്‍ നടത്തണമെങ്കില്‍ അത് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമാകാമെന്നുവരെ നേതാക്കള്‍ പ്രസ്താവന നടത്തിയിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് വരെ കത്ത് അയക്കുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് തരൂര്‍ വ്യക്തമാക്കേണ്ടി വരും. സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാല്‍  മോദിക്ക് അനുകൂലമായ തരൂരിന്റെ പ്രസ്താവന തള്ളിക്കളഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, അഭിഷേക് മനു സിങ്‌വിയും മോദിക്ക് ആനുകൂലമായ പ്രസ്താവന നടത്തിയിരുന്നു. ഇതിനെ പിന്തുണച്ചാണ് തരൂരും രംഗത്ത് വന്നത്.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305