1470-490

സാമൂഹിക വിരുദ്ധർ ക്ഷേത്രത്തിൽ അതിക്രമങ്ങൾ നടത്തിയത് അപലപനീയം- പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

സാമൂഹിക വിരുദ്ധർ അതിക്രമങ്ങൾ നടത്തിയ സി.കെ. പാറ നെയ്തലപ്പുറത്ത് ശ്രീ ധർമ്മശാസ്താ  ക്ഷേത്രം എം.എൽ.എ.സന്ദർശിച്ചു.

വളാഞ്ചേരി: സി.കെ. പാറനെയ്തലപ്പുറത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ അതിക്രമങ്ങൾ നടത്തിയ സാമൂഹിക വിരുദ്ധരുടെ നടപടി അപലപനീയമാണെന്ന്   പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. നാട്ടിലെ സൗഹൃദാന്തരീക്ഷം തകർത്ത്  പരസ്പര സ്പർദ്ധയുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നടത്തിയവരെ കണ്ടെത്തി മാതൃകാ പരമായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു . സാമൂഹിക വിരുദ്ധർ അതിക്രമങ്ങൾ നടത്തിയ ക്ഷേത്രം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.സംഭവത്തെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പോലീസിന് നിർദ്ദേശം നൽകി. സൈദലവി വി.ടി, ക്ഷേത്രം ഭാരവാഹികളായ ഉണ്ണികൃഷ്ണൻ സി.സി, മണി കല്ലായി, മോഹനൻ പി.പി, കുട്ടൻ നായർ , വേലായുധൻ, പ്രദീപ്, ഗണേഷ്, കുഞ്ഞാലിക്കുട്ടി പി, യൂസഫ് എന്നിവരും കൂടെയുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653