1470-490

ഓണത്തിനെത്തും തൃശൂര്‍ക്കാരന്‍ ഇട്ടിമാണി

നവാഗതരായ ജിബി-ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. സുനില്‍,മാര്‍ട്ടിന്‍ പ്രക്കാട്ട്,ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും.

ഫിലിം ഡെസ്‌ക്: ഓണത്തിനെത്തും തൃശൂര്‍ക്കാരന്‍ ഇട്ടിമാണി. നവാഗതരായ ജിബി-ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. സുനില്‍,മാര്‍ട്ടിന്‍ പ്രക്കാട്ട്,ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും.മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമ ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.ഒടിയന്‍, ലൂസിഫര്‍,മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
ഹണി റോസാണ് ഇട്ടിമാണിയില്‍ നായികാ വേഷത്തില്‍ എത്തുന്നത്.വിനു മോഹന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍,രാധിക ശരത്കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.രാധികാ ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ചൈന,സിംഗപ്പൂര്‍,തൃശ്ശൂര്‍,എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
ഇട്ടിമാണി മേഡ് ഇന്‍ ചൈന വിദേശത്ത് വിതരണത്തിനെത്തിക്കുന്നത് ട്രൈ കളര്‍ എന്റര്‍ടെയന്‍മെന്റ്സാണ്.മോഹന്‍ലാലിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ലൂസിഫറും വിതരണത്തിനെത്തിച്ചത് ട്രൈ കളര്‍ എന്റര്‍ടെയ്ന്‍മെന്റ്സായിരുന്നു.യുകെ ,യൂറോപ്പ്,എഷ്യ പസഫിക്ക്,ആഫ്രിക്ക തുടങ്ങിയിവിടങ്ങിലാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന റിലീസ് ചെയ്യുക.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761