1470-490

ഓര്‍ക്കുക..അയാള്‍ ഭീകരനല്ല, നിരപരാധി

കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ പൊലീസ് വിട്ടയച്ചു.

കൊച്ചി; ലഷ്‌കര്‍ ബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത റഹീം ഭീകരനല്ല, നിരപരാധി. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ പൊലീസ് വിട്ടയച്ചു. തീവ്രവാദ ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്. ലഷ്‌കര്‍ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസമാണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ മാധ്യമങ്ങള്‍ ഭീകരനെന്നു മുദ്രകുത്തി വലിയ ആഘോഷമായിരുന്നു.

ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പത്ത് തീവ്രവാദികള്‍ എത്തിയെന്നും ഇവര്‍ക്ക് അബ്ദുള്‍ ഖാദര്‍ റഹീം സഹായം ചെയ്തു കൊടുത്തുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തമിഴ്‌നാട് ക്യു ബ്രാഞ്ചും ദേശീയ അന്വേഷണ ഏജന്‍സികളും റഹീമിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഏതെങ്കിലും തരത്തില്‍ തീവ്രവാദ ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വിട്ടയച്ചത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651