1470-490

250 ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം

ബഹ്റൈന്‍ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്ച്ചവെച്ചവര്‍ക്കായിരിക്കും മോചനം

ന്യൂഡെല്‍ഹി: 250 ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കാന്‍ ബഹ്‌റൈന്‍ തീരുമാനം.ബഹ്റൈന്‍ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്ച്ചവെച്ചവര്‍ക്കായിരിക്കും മോചനം. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇടപെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് മോചനം സാധ്യമാകില്ല. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ അധികാരികള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ അംബാസിഡര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കി.ഇതിനൊപ്പം തന്നെ നിരവധി മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സോളാര്‍ എനര്‍ജി, ബഹിരാകാശ ഗവേഷണം, സാംസ്‌കാരിക മേഖലയിലെ വിനിമയം തുടങ്ങി വിവിധ മേഖലയിലാണ് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും ബഹ്റൈനിലെ നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സിയും തമ്മില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കും കരാറായി.

Comments are closed.

x

COVID-19

India
Confirmed: 33,347,325Deaths: 443,928