1470-490

വിഭിന്നശേഷിക്കാരെ മുഖ്യധാരയിൽ ചേർത്ത് നിർത്തപ്പെടുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം

ഡിഫറൻ്റ് ലി ഏബിൾഡ് പീപ്പിൾസ് ലീഗ് കൊട്ടക്കൽ മണ്ഡലം കമ്മറ്റി രൂപീകരിച്ചു.

കോട്ടക്കൽ:വിഭിന്നശേഷിക്കാരെ മുഖ്യധാരയിൽ  ചേർത്ത് നിർത്തപ്പെടുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും  അഭിനന്ദനാർഹവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.വിഭിന്ന ശേഷിക്കാരുടെ സംഘടനയായ ഡിഫറൻ്റ് ലി ഏബിൾഡ് പീപ്പിൾസ് ലീഗ് (DAPL) കോട്ടക്കൽ  മണ്ഡലം കമ്മിറ്റി രൂപീകരണ കൺവൻഷൻ  പൊൻമള പൂവാട് സ്കൂളിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി എ പി എൽ ജില്ലാ പ്രസിഡന്റ്  ബഷീർ മമ്പുറം അധ്യക്ഷനായി.കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ , യൂത്ത് ലീഗ്ജില്ലാ വൈസ് പ്രസിഡന്റ്  എൻ.കെ. അഫ്സൽ റഹ്മാൻ മനാഫ് ചേളാരി  ,ഷഫീഖ് പാണക്കാടൻ നസീർ മേലേതിൽ ,ടി.കെ.രവി കോട്ടക്കൽ, സുബൈർ ചേലേമ്പ്ര, റഷീദ് മമ്പാട് കെ.എം ശാഫി , കുഞ്ഞിമൊയ്തീൻ, നഫീസ ടീച്ചർ സുലൈഖ എന്നിവർ സംസാരിച്ചു പുതിയ മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ് കാസിം പൊൻമള ,സെക്രട്ടറി നിസാർ കല്ലുങ്ങൽ,  ട്രഷറർ അബ്ബാസലി മറാക്കര എന്നിവരെ തെരഞ്ഞടുത്തു.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248