1470-490

ചിദംബരത്തിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി

സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയതോടെ ഹര്‍ജിക്ക് പ്രസക്തിയില്ലാതായെന്ന് ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 


ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. നിലവില്‍ സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തോട് സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയതോടെ ഹര്‍ജിക്ക് പ്രസക്തിയില്ലാതായെന്ന് ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വെള്ളിയാഴ്ച ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തിന് സുപ്രീംകോടതി തിങ്കളാഴ്ചവരെ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്നു. ഇതിനിടെ ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടി നല്‍കണമെന്ന് സിബിഐ പ്രത്യേക കോടതിയില്‍ ആവശ്യപ്പെടും.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952