1470-490

പാലയാലില്‍ അങ്കത്തട്ടൊരുങ്ങി

കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി ഏപ്രില്‍ ഒമ്പതിന് അന്തരിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ്. എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ വട്ടിയൂര്‍ക്കാവ്, അരൂര്‍, എറണാകുളം, കോന്നി മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

കോട്ടയം: നിയമസഭാ ഉപതെരഞ്ഞടുപ്പിന് പാലായില്‍ അങ്കത്തട്ടൊരുങ്ങുന്നു. സെപ്തംബര്‍ 23ന് ഉപതെരഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ ഒഴിവുള്ള മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കമീഷന്‍ തയ്യാറായിട്ടില്ല. വിജ്ഞാപനം നിലവില്‍വരുന്ന ബുധനാഴ്ചമുതല്‍ സെപ്തംബര്‍ നാലുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധന. ഏഴുവരെ പത്രിക പിന്‍വലിക്കാം. ഫലപ്രഖ്യാപനം 27ന്. ഇലക്‌ട്രോണിക് വോട്ടിങ്‌യന്ത്രങ്ങളും വിവിപാറ്റ് സംവിധാനവും ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്. കോട്ടയം ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഛത്തീസ്ഗഢിലെ ദന്തേവാഡ (എസ്ടി), ത്രിപുരയിലെ ബാദര്‍ഘാട്ട് (എസ്‌സി), ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ എന്നിവയാണ് 23ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍.

കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി ഏപ്രില്‍ ഒമ്പതിന് അന്തരിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ്. എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ വട്ടിയൂര്‍ക്കാവ്, അരൂര്‍, എറണാകുളം, കോന്നി മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പി ബി അബ്ദുള്‍റസാഖ് 2018 ഒക്ടോബറില്‍ അന്തരിച്ചതിനാല്‍ ഒഴിവുള്ള മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഒഴിവ് രേഖപ്പെടുത്തിയാല്‍ ജനപ്രാതിനിധ്യനിയമപ്രകാരം ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.

പ്രാദേശിക ആഘോഷങ്ങളും വോട്ടര്‍പട്ടികയും കാലാവസ്ഥയും പരിഗണിച്ചാണ് പാലായില്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം. കെ എം മാണിയുടെ നിര്യാണത്തിന് ശേഷം കേരള കോണ്‍?ഗ്രസില്‍ രൂപപ്പെട്ട അധികാരത്തര്‍ക്കം പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തുറന്ന പോരിലേക്ക് നീങ്ങി. കേരള കോണ്‍ഗ്രസിന് പാലായില്‍ രണ്ട് സ്ഥാനാര്‍ഥികളുണ്ടാകാനുള്ള സാധ്യതയും തള്ളാനാകില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ജോസഫും ജോസും ഞായറാഴ്ച തന്നെ വാക്‌പോര് തുടങ്ങി. സ്ഥാനാര്‍ഥി നിര്‍ണത്തില്‍ ഈ ആഴ്ച നിര്‍ണായകമാണ്. തിങ്കളാഴ്ച യുഡിഎഫ് യോ?ഗം ചേരും. പാലായില്‍ കെ എം മാണി അവസാനം മത്സരിച്ച 2016ല്‍ എല്‍ഡിഎഫിന്റെ മാണി സി കാപ്പനെതിരെ (എന്‍സിപി) ഭൂരിപക്ഷം 4703ലേക്ക് കൂപ്പുകുത്തി. 2001ലെ നിയമസഭാതെരഞ്ഞെടുപ്പിനുശേഷം മണ്ഡലത്തില്‍ കേരള കോണ്‍?ഗ്രസ് കനത്ത വോട്ടുചോര്‍ച്ച നേരിടുന്നു.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248