1470-490

കോയമ്പത്തൂരില്‍ സായുധ സേന നിയന്ത്രിക്കും

സായുധ സേനയുടെ കാവലില്‍ ഞായറാഴ്ച പള്ളികളില്‍ എത്തിയവരെ മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് പരിശോധിച്ചു. നഗരത്തില്‍ 40ലധികം സ്ഥലങ്ങളില്‍ വാഹന പരിശോധന തുടരുന്നു. സംശയാസ്പദമായി കാണുന്നവരെക്കുറിച്ച് ഉടന്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

കോയമ്പത്തൂര്‍: ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയ വിവരത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ സായുധസേനയെ വിന്യസിച്ചു. നാലാം ദിനവും കോയമ്പത്തൂര്‍ നഗരത്തില്‍ പരിശോധന കര്‍ശനമാക്കി. കമാന്‍ഡോകള്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ റൂട്ട്മാര്‍ച്ച് നടത്തി. നഗരാതിര്‍ത്തിയിലെ 10 ചെക്‌പോസ്റ്റുകളില്‍ സായുധസേനയെ വിന്യസിപ്പിച്ചു. ഗാന്ധിപുരം, ആര്‍ എസ് പുരം, സിങ്കനെല്ലൂര്‍, പോത്തനൂര്‍ എന്നിവിടങ്ങളില്‍ അഗ്‌നിശമന സേനയെയും സജ്ജമാക്കി.

ശനിയാഴ്ച രാത്രി, മുഴുവന്‍ ക്രൈസ്തവ ദേവാലയങ്ങളിലും ബോംബ് സ്വകാഡ് പരിശോധന നടത്തി. സായുധ സേനയുടെ കാവലില്‍ ഞായറാഴ്ച പള്ളികളില്‍ എത്തിയവരെ മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് പരിശോധിച്ചു. നഗരത്തില്‍ 40ലധികം സ്ഥലങ്ങളില്‍ വാഹന പരിശോധന തുടരുന്നു. സംശയാസ്പദമായി കാണുന്നവരെക്കുറിച്ച് ഉടന്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ തമിഴ്‌നാട്ടില്‍ നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് കോയമ്പത്തൂരില്‍ പൊലീസ് പിടികൂടിയ രണ്ടുപേരെ ചോദ്യംചെയ്യലിനുശേഷം ഞായറാഴ്ച വിട്ടയച്ചു. കാരുണ്യനഗര്‍ കോളനിയില്‍നിന്ന് ശനിയാഴ്ചയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഒരാള്‍ മലയാളിയും മറ്റൊരാള്‍ കോയമ്പത്തൂര്‍ സ്വദേശിയുമാണ്. കേരളത്തില്‍ അറസ്റ്റിലായവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838