1470-490

കേരള കോണ്‍ഗ്രസ് എമ്മാണിപ്പോള്‍ കോണ്‍ഗ്രസിന്റെ തലവേദന

തെരഞ്ഞെടുപ്പ് കമീഷന്റെ മുന്നില്‍ ആക്ടിങ് ചെയര്‍മാന്‍ ജോസഫാണ്. പാര്‍ടിയുടെ രണ്ടില ചിഹ്നം അനുവദിക്കാനുള്ള അധികാരവും നിലവില്‍ അദ്ദേഹത്തിനാണ്. ഇത് യുഡിഎഫിനെയും ജോസിനെയും കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസില്‍ തുടങ്ങിയ പോര് തുടരുന്നു. ഇത് യുഡിഎഫിനാണ് തലവേദനയായിരിക്കുന്നത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനും ചിഹ്നം അനുവദിക്കാനും തനിക്കാണ് അധികാരമെന്ന് ജോസഫ് ആദ്യവെടിപൊട്ടിച്ചു. അതിന് മെനക്കെടേണ്ടതില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ തിരിച്ചടിച്ചു. തര്‍ക്കത്തില്‍ കോടതിയുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും തീരുമാനമാണ് ഇനി നിര്‍ണായകം. ഉപതെരഞ്ഞെടുപ്പിനുമുമ്പ് ഇതില്‍ അവസാന തീരുമാനം ഉണ്ടാകാനിടയില്ല. ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തത് തൊടുപുഴ – കട്ടപ്പന കോടതികള്‍ സ്റ്റേ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ മുന്നില്‍ ആക്ടിങ് ചെയര്‍മാന്‍ ജോസഫാണ്. പാര്‍ടിയുടെ രണ്ടില ചിഹ്നം അനുവദിക്കാനുള്ള അധികാരവും നിലവില്‍ അദ്ദേഹത്തിനാണ്. ഇത് യുഡിഎഫിനെയും ജോസിനെയും കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. മാണിയുടെ നിര്യാണശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസിനെ കൈവിടാന്‍ കോണ്‍ഗ്രസിനാകില്ല. എന്നാല്‍ ജോസഫിന് കൂടി സ്വീകാര്യനല്ലെങ്കില്‍ സ്ഥാനാര്‍ഥിക്ക് പാര്‍ടിചിഹ്നമില്ലാതെ മത്സരിക്കേണ്ടിവരും. ചിഹ്നം ലഭിക്കാന്‍ വലിയ വിട്ടുവീഴ്ചകള്‍ക്ക് ജോസ് വിഭാഗം തയ്യാറാകേണ്ടി വരും. പോര് മൂത്താല്‍ കേരള കോണ്‍ഗ്രസിന് രണ്ട് സ്ഥാനാര്‍ഥികളുണ്ടാകാനും സാധ്യത.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഭൂരിപക്ഷം കുറഞ്ഞതും യുഡിഎഫിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. റബറിന്റെ വിലയിടിവ്, പാലാ നഗരസഭയിലെ കേരള കോണ്‍ഗ്രസ് – കോണ്‍ഗ്രസ് പോര്, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സഹകരണ സംഘം തകര്‍ച്ച എന്നിവയും ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.

Comments are closed.

x

COVID-19

India
Confirmed: 34,189,774Deaths: 454,712