1470-490

വട്ടപ്പാറ വളവിൽ ചരക്ക് ലോറി അപകടത്തിൽ പെട്ടു,

മഹാരാഷ്ട്രയിൽ നിന്ന് ഏറ്റുമാനൂരിലേക്ക് പഞ്ചസാര കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. 

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ ചരക്ക് ലോറി അപകടത്തിൽ പെട്ടു. അപകടങ്ങൾക്ക് കുപ്രസിദ്ധമായ വട്ടപ്പാറ വളവിൽ വച്ച് ഇന്ന് പുലർച്ചെ 2 മണിക്കാണ് സംഭവം. മഹാരാഷ്ട്രയിൽ നിന്ന് ഏറ്റുമാനൂരിലേക്ക് പഞ്ചസാര കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയിൽ ഡ്രൈവറും ക്ലീനറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുവർക്കും പരിക്കുകളില്ല. വളവിൽ വാഹനം തിരിക്കാതെ സുരക്ഷാഭിത്തിയിൽ ഇടിച്ച് അതിൽ തങ്ങി നിൽക്കുകയായിരുന്നു. ലോറി താഴേക്ക് വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.


Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761