1470-490

വര്‍ഷം 16 പോലീസുകാര്‍ ആത്മഹത്യ ചെയ്യുന്നു

ശരാശരി 16 പൊലീസുകാര്‍ ഒരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നുവെന്നു കണക്ക്

തിരുവനന്തപുരം: കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 10 പോലീസുകാര്‍. ക്രൈം റെക്കോഡ് ബ്യൂറോയാണ് വിവരം പുറത്തു വിട്ടത്. 
കഴിഞ്ഞ വര്‍ഷം ഒരു ഡിവൈഎസ്പി അടക്കം 13 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ 45 പൊലീസുകാര്‍ സംസ്ഥാനത്തു ആത്മഹത്യ ചെയ്തതായും ക്രൈം റെക്കോഡ് ബ്യൂറോ. ശരാശരി 16 പൊലീസുകാര്‍ ഒരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നുവെന്നു കണക്ക്. 2002ലും 2003ലുമാണ് സംസ്ഥാനത്ത് ഏറ്റവും അധികം പൊലീസുകാര്‍ ആത്മഹത്യ ചെയ്തത്. ഈ രണ്ടു വര്‍ഷങ്ങളില്‍ 54 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു.

ജോലിയിലുണ്ടാകുന്ന ഉയര്‍ന്ന മാനസിക സംഘര്‍ഷം, മേലുദ്യോഗസ്ഥരുടെ പെരുമാറ്റം, അനാവശ്യ സ്ഥലംമാറ്റം, 24 മണിക്കൂറും തുടരുന്ന ഡ്യൂട്ടി തുടങ്ങിയവയാണ് പലപ്പോഴും പൊലീസുകാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കൂടാതെ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും ആത്മഹത്യക്കു കാരണമാകുന്നു. പൊലീസുകാരുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആവശ്യം.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952