1470-490

രാഹുല്‍ഗാന്ധിയും ഒമ്പത് പ്രതിപക്ഷ നേതാക്കളും ഇന്ന് ജമ്മുകാശ്മീരില്‍

സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം രാഹുല്‍ ആദ്യമായാണ് ജമ്മുവിലെത്തുന്നത്.

ഡെല്‍ഹി: ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി ഇന്ന് കാശ്മീരിലെത്തും.രാഹുലിനൊപ്പം ഒമ്പത് പ്രതിപക്ഷ നേതാക്കളുമുണ്ടാകും. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം രാഹുല്‍ ആദ്യമായാണ് ജമ്മുവിലെത്തുന്നത്. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നേരത്തെ രാഹുല്‍ ഗാന്ധിയെ കാശ്മീരിലേക്ക് ക്ഷണിച്ചിരുന്നു. ഗവര്‍ണര്‍ രാഹുലിനെ ജമ്മുവിലേക്ക് ക്ഷണിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പ്രതിപക്ഷ നേതാക്കളുമൊത്ത് രാഹുല്‍ കാശ്മീരിലെത്തുന്നത്.

അതേസമയം പ്രതിപക്ഷ നേതാക്കളെയും കൂട്ടിവന്ന് സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കാനാണ് രാഹുലിന്റെ ശ്രമമെന്നാണ് മാലിക് ഇതേക്കുറിച്ച് പിന്നീട് പ്രതികരിച്ചത്. ഉപാധികളോടെ രാഹുലിനെ ക്ഷണിക്കാന്‍ താനില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ മുന്‍തീരുമാനത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി, ആര്‍ജെഡി നേതാവ് മനോജ് ഝാ തുടങ്ങിയവര്‍ രാഹുലിലൊപ്പമുണ്ടാകും. തദ്ദേശവാസികളും രാഷ്ട്രീയ നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530