1470-490

ബ്രദേഴ്‌സ് ഡേ ട്രെയ്‌ലര്‍ പുറത്തിറക്കി, നാലു നായികമാര്‍

ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. നടന്‍ കലാഭവന്‍ ഷാജോണ്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന കന്നിച്ചിത്രമാണ് ബ്രദേഴ്സ് ഡേ. ഓണത്തിന് തിയേറ്ററിലെത്തും. 

ഫിലിം ഡെസ്‌ക്; പൃഥ്വിരാജ് നായകനാകുന്ന ബ്രദേഴ്‌സ് ഡേയില്‍ നാലു നായികമാര്‍. മഡോണ സെബാസ്റ്റിയന്‍, ഐശ്വര്യ ലക്ഷ്മി, മിയ ജോര്‍ജ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. നടന്‍ കലാഭവന്‍ ഷാജോണ്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന കന്നിച്ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ഓണത്തിന് തിയെറ്ററിലെത്തും. വിജയരാഘവന്‍, കോട്ടയം നസീര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എല്ലാവരെക്കാളും സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത് വിജയരാഘവന്റെ കഥാപാത്രത്തെ കുറിച്ച് അറിയാനാണ്.

ഫ്രീക്കന്റെ ലുക്കിലുള്ള താരത്തിന്റെ ചിത്രം നേരത്തെ വൈറലായിരുന്നു. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ ഒരു ഫാമിലി എന്റര്‍ടെയിനറാണെന്നാണ് കലാഭവന്‍ ഷാജോണ്‍ വ്യക്തമാക്കുന്നത്. അടുത്ത കാലത്തൊന്നും പൃഥ്വിരാജിലൂടെ കണ്ടിട്ടില്ലാത്ത കഥാപാത്രമാണ് ഇതിലുണ്ടാവുക. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മാണം.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952