1470-490

കെവിന്‍ കൊല കേസ്, ശിക്ഷാവിധി ഇന്ന്

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റെക്കോര്‍ഡ് വേഗത്തില്‍ വിധി പ്രസ്താവിക്കുന്നത്.

കോട്ടയം: കെവിന്‍ കൊലപാതക കേസില്‍ പത്തു പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റെക്കോര്‍ഡ് വേഗത്തില്‍ വിധി പ്രസ്താവിക്കുന്നത്. കെവിന്റെ കൊലപാതകം ദുരഭിമാന കൊല തന്നെയെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. നീനുവിന്റെ പിതാവിനെ വെറുതെ വിട്ടു. സഹോദരന്‍ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി. അതേസമയം, കെവിന്റേത് ദുരഭിമാന കൊലയല്ലെന്നും ഇരുവിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നാണ് പ്രതിഭാഗം പറഞ്ഞത്.

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍ റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍; ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസന്‍, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികല്‍. ഇതില്‍ 9 പേര്‍ ജയിലിലാണ്. അഞ്ചുപേര്‍ക്ക് ജാമ്യം കിട്ടിയിരുന്നു. 2018 മെയ് 28-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651