1470-490

ഭീകര സാന്നിധ്യം, കൊടുങ്ങല്ലൂരില്‍ റെയ്ഡ്

കൊടുങ്ങല്ലൂരില്‍ യുവാവിന്റെ വീട്ടില്‍ റെയ്ഡ്. കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുള്‍ഖാദര്‍ റഹീമിന്റെ വീടാണ് പരിശോധിച്ചത്.

കൊച്ചി: തമിഴ്നാട്ടിലേക്ക് ഭീകരര്‍ എത്തിയെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കൊടുങ്ങല്ലൂരില്‍ യുവാവിന്റെ വീട്ടില്‍ റെയ്ഡ്. കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുള്‍ഖാദര്‍ റഹീമിന്റെ വീടാണ് പരിശോധിച്ചത്. ഇയാളും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. 20 വര്‍ഷമായി ഗള്‍ഫിലായിരുന്ന റഹീം രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഒരുമാസം മുമ്പ് ഇയാള്‍ തിരിച്ചുപോയതായും പറയുന്നു.

ഗള്‍ഫില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ഇയാള്‍ ആലുവയില്‍ വര്‍ക്ഷോപ്പ് തുടങ്ങാന്‍ പദ്ധതിയിട്ടതായി മാതാപിതാക്കള്‍ പറഞ്ഞു. കൊച്ചി, തൃശൂര്‍ തീരദേശങ്ങളില്‍ അതീവ ജാഗ്രത. ഇവിടെങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. അതിര്‍ത്തി പങ്കിടുന്ന മറ്റു ജില്ലകളിലും സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ കര്‍ശനമാക്കി. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു.

സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പരിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണം.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373