1470-490

പ്രതിപക്ഷ സംഘത്തെ കാശ്മീരില്‍ തടഞ്ഞു

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് സീതാറാം യെച്ചൂരി,ഡി രാജ,  ഗുലാം നബി ആസാദ് തുടങ്ങിയവര്‍ മുമ്പും സന്ദര്‍ശനം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ഇവരെയും  ബലം പ്രയോഗിച്ച് തിരിച്ചയക്കുകയാണുണ്ടായത്.ന്യൂഡല്‍ഹി; പ്രതിപക്ഷ നേതാക്കളെ കാശ്മീരില്‍ തടഞ്ഞു. പ്രതിപക്ഷ പാര്‍ടി നേതാക്കളായ രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്), സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ (സിപിഐ), തിരുച്ചി സിവ (ഡിഎംകെ),  മനോജ് ഝാ (ആര്‍ജെഡി) എന്നിവരെയാണ് തടഞ്ഞത്. ജമ്മുകശ്മീരിലേക്കുള്ള യാത്രക്കിടെ ശ്രീനഗറിലാണ് ഇവരെ തടഞ്ഞത്.മാധ്യമങ്ങളെ കാണുന്നതിനും വിലക്കേര്‍പ്പെടുത്തി. 
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് സീതാറാം യെച്ചൂരി,ഡി രാജ,  ഗുലാം നബി ആസാദ് തുടങ്ങിയവര്‍ മുമ്പും സന്ദര്‍ശനം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ഇവരെയും  ബലം പ്രയോഗിച്ച് തിരിച്ചയക്കുകയാണുണ്ടായത്.
നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് ജമ്മു കശ്മീര്‍ അധികൃതര്‍ അറിയിപ്പ് നല്‍കുകയായിരുന്നു. കശ്മീരില്‍ ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് സന്ദര്‍ശനം തടസ്സമുണ്ടാകുമെന്ന് വിശദീകരിച്ചാണ്  സംഘത്തെ തടഞ്ഞത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം രാഷ്ട്രീയ നേതാക്കളെയൊന്നും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചിട്ടില്ല. കശ്മീര്‍ സംബന്ധിച്ച് വിമള്‍ശനമുയര്‍ന്നപ്പോള്‍ ഗവര്‍ണര്‍ സത്യാപാല്‍ മാലിക്കാണ് രാഹുല്‍ഗാന്ധിയേയും പ്രതിപക്ഷനേതാക്കളേയും കശ്മീരിലേക്ക് ക്ഷണിച്ചത്. ഇത് സ്വീകരിച്ചാണ് അവിടേക്ക് സംഘം തിരിച്ചത്. എന്നാല്‍ ക്ഷണം പിന്നീട് ഗവര്‍ണര്‍ പിന്‍വലിക്കുയായിരുന്നു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയടക്കമുള്ള കശ്മീര്‍ നേതാക്കള്‍ വീട്ടുതടങ്കലിലോ രടവിലോ ആണ്. ഈ സാഹചര്യത്തിലാണ് സംഘം കശ്മീര്‍ സന്ദര്‍ശിക്കാനൊരുങ്ങിയത്.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952