1470-490

പ്രതിപക്ഷ നേതാക്കളെ കാശ്മീരില്‍ അനുവദിക്കില്ല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം ഒന്‍പത് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘമാണ് ഇന്ന് ശ്രീനഗറിലേക്ക് പോകുന്നത്.

ന്യൂഡല്‍ഹി: കാശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളെ തടയുമെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം ഒന്‍പത് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘമാണ് ഇന്ന് ശ്രീനഗറിലേക്ക് പോകുന്നത്. രാഷ്ട്രീയ നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് കശ്മീര്‍ പൊതുഭരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍ കെ.സി. വേണുഗോപാല്‍, ആനന്ദ് ശര്‍മ, സി.പി.എം. നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐ. നേതാവ് ഡി. രാജ തുടങ്ങിയവര്‍ സംഘത്തിലുണ്ട്. ആര്‍ജെ.ഡി., എന്‍സി.പി., ടി.എം.സി., ഡി.എം.കെ. എന്നീ പാര്‍ട്ടികളുടെ നേതാക്കളും രാഹുലിന് ഒപ്പമുണ്ടാകും.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653