1470-490

സ്വര്‍ണ വില വീണ്ടും കൂടി, സാധാരണക്കാര്‍ക്ക് നെഞ്ചിടിപ്പ്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്.

കൊച്ചി: സ്വര്‍ണ വില 320 രൂപ കൂടി. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. സ്വര്‍ണ വിലയിലിത് സര്‍വ്വകാല റെക്കോര്‍ഡ്. വിവാഹ സീസണ്‍ തുടങ്ങിയതു കൊണ്ടു തന്നെ വിലക്കയറ്റം സാധാരണക്കാരെ കാര്യമായി ബാധിക്കും. കഴിഞ്ഞ ഒന്നര മാസത്തിനിടെ വര്‍ധിച്ചത് 3,100 രൂപയാണ്. ജൂലൈ 2ന് 24,920 രൂപയായിരുന്നു പവന് വില. ആഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഇത് 27840 വരെ താഴ്‌ന്നെങ്കിലും വീണ്ടും വില ഉയരുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. പവന് 36,000 രൂപ വരെ വില എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382