1470-490

സൂക്ഷിക്കണം,വര്‍ണാന്ധതയെ

ഈ തകരാറുള്ളവര്‍ക്ക് എല്ലാ നിറങ്ങളും കണ്ണു കൊണ്ട് വ്യക്തമായി തിരിച്ചറിയാന്‍ കഴിയില്ല

ഫീച്ചര്‍ ഡെസ്‌ക്: അപൂര്‍വമായി കണ്ടുവരുന്ന കാഴ്ച തകരാറാണ് വര്‍ണാന്ധത അഥവാ കളര്‍ ബ്ലൈന്‍ഡ്നെസ്. ഈ തകരാറുള്ളവര്‍ക്ക് എല്ലാ നിറങ്ങളും കണ്ണു കൊണ്ട് വ്യക്തമായി തിരിച്ചറിയാന്‍ കഴിയില്ല. വിവിധ തരം വര്‍ണങ്ങള്‍ തിരിച്ചറിയാനുള്ള കണ്ണിന്റെ കഴിവിനെ വര്‍ണ്ണബോധം എന്നാണ് പറയുക. ഇത് ‘കോണ്‍’ കോശങ്ങളുടെ സഹായത്തോടെയാണ് സാധ്യമാകുക. ചുവപ്പ്, നീല, പച്ച ഈ നിറങ്ങളെ തിരിച്ചറിയാന്‍ നമ്മുടെ കണ്ണില്‍ വ്യത്യസ്ത കോശങ്ങളുണ്ട്. പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നവരെ പൂര്‍ണമായി വര്‍ണാന്ധതയുള്ളവരെന്നു പറയുന്നു. ഓറഞ്ച്, ബ്രൗണ്‍ തുടങ്ങിയ നിറങ്ങള്‍ ചുവപ്പായി കാണുന്നതാണ് ചിലരുടെ പ്രശ്നം. ചിലര്‍ക്ക് പച്ച, മഞ്ഞ, ചുവപ്പ് എന്നിവയില്‍ ചില നിറം മാത്രം മറ്റു നിറങ്ങളായി തോന്നാം. ഇവരെ ഭാഗികമായി വര്‍ണാന്ധത ഉള്ളവരെന്നും വിളിക്കാം.

പോലീസ്, തുണിക്കടയില്‍ ജോലി ചെയ്യുന്നവര്‍, ആര്‍ട്ടിസ്റ്റ്, ഡിസൈനേഴ്‌സ് തുടങ്ങിയ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വര്‍ണാന്ധത ഒരു പ്രശ്നമായിത്തീരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഈ അസുഖം മൂലം ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ വര്‍ണാന്ധതയ്ക്കുള്ള ചികിത്സയ്ക്ക് ആരും മെനക്കെടാറില്ല. കണ്ണുകളിലെ ‘കോണ്‍’ കോശങ്ങളുടെ ചതവ്, നീര്, പരിക്കുകള്‍, കൂടാതെ പാരമ്പര്യവും വര്‍ണാന്ധതയ്ക്ക് കാരണമാകാറുണ്ട്. എക്സ് ക്രോമസോമുകളുടെ തകരാറുമായി ബന്ധപ്പെട്ട രോഗം ആയതിനാല്‍ ആണുങ്ങളില്‍ ആണ് ഈ രോഗം കൂടുതല്‍ ആയി കാണുക. ആണുങ്ങളില്‍ ഒരു എക്സ് ക്രോമസോം മാത്രമുള്ളതിനാല്‍ അവര്‍ക്കാണ് രോഗം വരാന്‍ സാധ്യത കൂടുതല്‍. സ്ത്രീകളില്‍ രണ്ട് എക്സ് ക്രോമസോമുകളുള്ളതിനാല്‍ ഇവ രണ്ടും തകരാറിലായാല്‍ മാത്രമേ രോഗം വരാറുള്ളൂ

.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269