1470-490

ബിഗ്ബാങ് തിയറിയെ വെല്ലുവിളിച്ച് ഒരു നക്ഷത്രം

പ്രപഞ്ചോല്‍പ്പത്തിയെ സംബന്ധിച്ച മഹാവിസ്ഫോടന സിദ്ധാന്തത്തെ (ബിഗ്ബാങ്) വെല്ലുവിളിച്ച് ഒരു നക്ഷത്രം. മെദ്യൂസെല എന്ന നക്ഷത്രത്തിന്റെ പ്രായം സംബന്ധിച്ച തര്‍ക്കമാണ് പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം പ്രപഞ്ചത്തിന്റെ പ്രായം 1380 കോടി വര്‍ഷമാണ്. മെദ്യൂസെല നക്ഷത്രത്തിന്റെയോ 1450 കോടി വര്‍ഷവും. 

സയന്‍സ് ഡെസ്‌ക്; പ്രപഞ്ചത്തെക്കാള്‍ പ്രായമുള്ള നക്ഷത്രം പ്രപഞ്ചത്തിലുണ്ടാകുമോ? പ്രപഞ്ചോല്‍പ്പത്തിയെ സംബന്ധിച്ച മഹാവിസ്ഫോടന സിദ്ധാന്തത്തെ (ബിഗ്ബാങ്) വെല്ലുവിളിച്ച് ഒരു നക്ഷത്രം. മെദ്യൂസെല എന്ന നക്ഷത്രത്തിന്റെ പ്രായം സംബന്ധിച്ച തര്‍ക്കമാണ് പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം പ്രപഞ്ചത്തിന്റെ പ്രായം 1380 കോടി വര്‍ഷമാണ്. മെദ്യൂസെല നക്ഷത്രത്തിന്റെയോ 1450 കോടി വര്‍ഷവും. ഏറ്റവും കൂടുതല്‍ കാലം ജീവിച്ചതായി ബൈബിളില്‍ പരാമര്‍ശിക്കുന്ന വ്യക്തിയാണ് ‘മെദ്യൂസെല’, 969 വര്‍ഷമായിരുന്നു ആയുസ്. അതിനാല്‍, തിരിച്ചറിയപ്പെട്ടതില്‍ ഏറ്റവും പ്രായമേറിയ നക്ഷത്രത്തിന് ‘മെദ്യൂസെല’ എന്നു പേരിട്ടു. 1912-ല്‍ കാറ്റലോഗ് ചെയ്യപ്പെട്ട ‘എച്ച്ഡി 140238’ (HD 140238) എന്ന കോഡുനാമമുള്ള നക്ഷത്രമാണ് പില്‍ക്കാലത്ത് ‘മെദ്യൂസെല നക്ഷത്രം’ (Methuselah star) എന്നറിയപ്പെട്ടത്. ആകാശഗംഗയില്‍ തന്നെയാണ് അതിന്റെ സ്ഥാനം, ഭൂമിയില്‍ നിന്ന് വെറും 190 പ്രകാശവര്‍ഷം അകലെ.
മെദ്യൂസെല നക്ഷത്രത്തിന്റെ രാസഉള്ളടക്കം പഠിച്ചപ്പോള്‍ ശ്രദ്ധേയമായ ഒരു വസ്തുത ഗവേഷകരുടെ കണ്ണില്‍ പെട്ടു. ആ നക്ഷത്രത്തില്‍ ഇരുമ്പിന്റെ സാന്നിധ്യം ഇല്ല. പ്രപഞ്ചത്തില്‍ ആ ലോഹം വ്യാപകമാകുന്നതിന് മുമ്പ് രൂപപ്പെട്ട നക്ഷത്രമാകാമിതെന്നാണ് നിഗമനം. ഇക്കാര്യം ചര്‍ച്ചചെയ്യാനായി 2019 ജൂലായ് മാസത്തില്‍ കാലിഫോര്‍ണിയയില്‍ ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടന്നു. പ്രശ്നപരിഹാരം ഉണ്ടായില്ല എന്നു മാത്രമല്ല, പ്രശ്നം കൂടുതല്‍ മൗലികമാണെന്ന സംശയം ബലപ്പെടുത്തുകയും ചെയ്്തു ആ സമ്മേളനം.  

പ്രപഞ്ചത്തിന്റെ ഉത്ഭവം സംബന്ധിച്ച് നിലവില്‍ ഏറ്റവും സ്വീകാര്യതയുള്ളത് മഹാവിസ്ഫോടന സിദ്ധാന്തത്തി (Big Bang theory) നാണ്. 1915-ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാസിദ്ധാന്തം (General Relativtiy) ആണ് അതിന് അടിസ്ഥാനം. സ്ഥലകാലങ്ങളും (spacetime) ദ്രവ്യവും തമ്മിലുള്ള ബന്ധവും, അവയെ പരസ്പരം ബന്ധിപ്പിക്കാന്‍ ഗുരുത്വബലം (gravity) എങ്ങനെ സഹായിക്കുന്നു എന്നുമാണ് ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം പറയുന്നത്. ദ്രവ്യത്തിന്റെ സാന്നിധ്യം സ്ഥലകാല തിരശ്ചീലയെ വക്രീകരിക്കും. വസ്തുക്കള്‍ (എന്തിന് പ്രകാശം പോലും) ആ വക്രീകരണത്തെ പിന്തുടരും. അതാണ് ഗുരുത്വാകര്‍ഷണമായി അനുഭവപ്പെടുക. പുതിയ സൈദ്ധാന്തികസാധ്യതകള്‍ തിരയുന്ന തിരക്കിലാണ് ഗവേഷകരിപ്പോള്‍. മഹാവിസ്ഫോടന വേളയില്‍ ‘ശ്യാമോര്‍ജ്ജം’ (Dark Energy) നിര്‍ണായക പങ്കു വഹിച്ചു എന്ന് പല ഗവേഷകരും അനുമാനിക്കുന്നു. പക്ഷേ, ശ്യാമോര്‍ജ്ജത്തിന്റെ ഉറവിടത്തെപ്പറ്റി ഒരു പിടിയും ശാസ്ത്രലോകത്തിനില്ല. പ്രപഞ്ചപഠനരംഗം ഒരു പ്രതിസന്ധി നേരിടുകയാണെന്ന് ചുരുക്കം. പക്ഷേ, ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാക്കി തന്നെയാണ് ശാസ്ത്രം ഇതുവരെ വളര്‍ന്നതെന്നത് ചരിത്രം.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530