1470-490

അരുൺ ജെയ്റ്റ്ലിയുടെ സംസ്കാരം ഞായറാഴ്ച,

സംസ്കാര ചടങ്ങുകൾ ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഡൽഹി നിഗംബോധ് ഘട്ട് ശ്മശാനത്തിൽ നടക്കും. എയിംസിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ശനിയാഴ്ച വൈകിട്ടോടെ ഡൽഹി കൈലാഷ് കോളനിയിലെ വസതിയിലേക്ക് കൊണ്ടുപോകും.

ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഡൽഹി നിഗംബോധ് ഘട്ട് ശ്മശാനത്തിൽ നടക്കും. എയിംസിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ശനിയാഴ്ച വൈകിട്ടോടെ ഡൽഹി കൈലാഷ് കോളനിയിലെ വസതിയിലേക്ക് കൊണ്ടുപോകും.ഞായറാഴ്ച രാവിലെ വരെ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിന് വെയ്ക്കുന്ന ഭൗതിക ശരീരം പിന്നീട് ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷം നിഗംബോധ് ഘട്ടിലെ ശ്മശാനത്തിലായിരിക്കും സംസ്കാരം.ശനിയാഴ്ച ഉച്ചയോടെ ഡൽഹി എയിംസിൽ വെച്ചായിരുന്നു അരുൺ ജെയ്റ്റ്ലിയുടെ അന്ത്യം. രാഷ്ട്രപതി റാംനാഥ് കോവിന്ദും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജെയ്റ്റ്ലിയെ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022