1470-490

തൃശൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക്: ഉന്നതതല യോഗം വിളിക്കണം: ടി. എന്‍ പ്രതാപന്‍

നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരം കാണുന്നതിന് കൂട്ടായ ഇടപെടല്‍ ആവശ്യപ്പെട്ട്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ടി.എന്‍ പ്രതാപന്‍ എം.പി കത്തയച്ചു.

തൃശൂര്‍: നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരം കാണുന്നതിന് കൂട്ടായ ഇടപെടല്‍ ആവശ്യപ്പെട്ട്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ടി.എന്‍ പ്രതാപന്‍ എം.പി കത്തയച്ചു. തൃശൂര്‍ നഗരത്തില്‍ ദിവസവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് എം.പി കത്തയച്ചത്. കത്തിന്റെ പൂര്‍ണരൂപം “തൃശൂര്‍ നഗരം പ്രതിദിനം ഗതാഗതകുരുക്കില്‍ പ്രയാസപ്പെടുകയാണ്. തേക്കിന്‍കാട് മൈതാനത്തിന് ചുറ്റുമുള്ള സ്വരാജ് റൗണ്ടിലേക്ക് വരുന്ന എല്ലാ അനുബന്ധ റോഡുകളിലും വാഹനബാഹുല്യം മൂലം രൂക്ഷമായ ഗതാഗതതടസ്സം ഉണ്ടാവുകയാണ്. ഇത് പലപ്പോഴും മണിക്കൂറുകള്‍ ആയി മാറുന്നു. ഈ കാര്യത്തില്‍ നമുക്ക് കൂട്ടായ ഇടപെടല്‍ അടിയന്തിരമായി നടത്തണം.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ തൃശൂര്‍ നഗരത്തിലെ ഈ ഗുരുതരമായ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുവാനുള്ള ശ്രമം ഉടന്‍ ആരംഭിക്കുന്നതിനായി ഒരു ഉന്നതതലയോഗം വിളിച്ച് ചേര്‍ക്കണമെന്ന് ഇതിനാല്‍ ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആവശ്യമായ പിന്തുണ നേടിയെടുക്കുന്നതിന് പ്രത്യേകം താത്പര്യമെടുക്കാമെന്ന് ഇതിനാല്‍ അറിയിക്കട്ടെ. തൃശൂര്‍ നഗരത്തിലെ ഗതാഗതകുരുക്ക് മാറ്റിയെടുക്കുന്നതിന് ‘ട്രാഫിക് മാസ്റ്റര്‍ പ്ലാന്‍’ ഉണ്ടാക്കുന്നതിനായി സാങ്കേതിക വിദഗ്ദരുടെ സഹായം തേടുകയും വേണം.” ഈ കാര്യത്തില്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പട്ട്  കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, മേയര്‍ അജിത വിജയന്‍, ജില്ലാ കലക്ടര്‍ എ ഷാനവാസ് എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്. 

ReplyForward

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884