1470-490

ബിസിനസുകാരുടെ ശ്രദ്ധയ്ക്ക് ടോക്-10 നിങ്ങളെ വേറെ ലെവലാക്കും

ബിസിനസ് രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നവര്‍ക്കും ദീര്‍ഘകാലം ബിസിനസ് ചെയ്യുന്നവര്‍ക്കുമെല്ലാം പരസ്പര സഹകരണത്തിലൂടെ ബിസിനസ് രംഗത്തെ വളര്‍ച്ച നേടിയെടുക്കാമെന്നതാണ് ടോക്-10ന്റെ പ്രത്യേകത.   

കൊച്ചി: വ്യാപാര വ്യവസായ രംഗത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വന്ന മാറ്റങ്ങള്‍ അതിവേഗമാണ്. ദ്രുതഗതിയില്‍ വളരുന്ന ടെക്‌നോളജി ഉപയോഗിച്ച് ഉപഭോക്താക്കളെ സ്വാധീനിക്കുന്ന വമ്പന്‍മാരുടെ തേരോട്ടം തന്നെയായിരുന്നു ഇന്ത്യന്‍ വ്യാപാര മേഖല കണ്ടത്.  കേരളത്തിലെ വ്യാപാര മേഖലയാണ് ഇക്കാര്യത്തില്‍ ഏറ്റവും തിക്ത ഫലങ്ങള്‍ അനുഭവിച്ചത്. വന്‍കിടക്കാരുടെ തന്ത്രങ്ങളില്‍പ്പെട്ട് നട്ടംതിരിയുകയായിരുന്നു കേരളത്തിലെ വ്യാപാര മേഖല. 
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ടെക്‌നോളജി ആര്‍ജിച്ചെടുക്കാനും അത് ഉപയോഗിക്കാനുമുള്ള സാങ്കേതിക തടസങ്ങളും ആശയ വ്യാപ്തിയില്ലായ്മയും അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ വ്യാപാര-വ്യവസായ മേഖലയെ ബാധിച്ചു. എന്നാല്‍ അത്തരം പ്രതിസന്ധികളില്‍ തളരുകയോ പിന്നോട്ടു പോകുകയോ അല്ല പൊരുതി നേടി മുന്നേറുമെന്ന സൂചനയാണ് ടോക് ടെന്‍ എന്ന വ്യാപാരി കൂട്ടായ്മയിലൂടെ മലപ്പുറത്തെ ഒരുകൂട്ടം വ്യാപാരികള്‍ പറഞ്ഞു വയ്ക്കുന്നത്. 
ഐഡിയ ഫാക്റ്ററി സിസിഡി അഥവാ കലക്ഷന്‍, കോഡിനേഷന്‍,ഡിസ്ട്രിബ്യൂഷന്‍ ഓഫ് ഐഡിയാസ് എന്ന കണ്‍സ്‌പെറ്റിലൂടെയാണ് ടോക് ടെന്‍ എന്ന പ്ലാറ്റ്‌ഫോമിലേക്ക് വ്യാപാരികള്‍ എത്തിയത്. 
ഒരു വ്യാപാരി, വ്യവസായിയുടെ ഏറ്റവും പരമപ്രധാന ധര്‍മ്മങ്ങളിലൊന്നാണ് വിപണനം. പ്രോഡക്റ്റ് എത്രയൊക്കെ മികവുറ്റതാണെങ്കിലും മികച്ച വിപണ രീതികളാണ് വ്യാപാരത്തെ ലാഭകരമാക്കുന്നത്. ഉത്പ്പാദിപ്പിച്ച സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന പ്രക്രിയ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് ഈ ദ്രുതവേഗത്തിനു കാരണം. ഏറ്റവും നേരത്തെ ഇത്തരം സാങ്കേതിക വിദ്യകളെ അറിയുകയും ആര്‍ജിക്കുകയും ചെയ്യുക എന്നതു മാത്രമാണ് പുതിയ കാലത്തെ വ്യാപാര വ്യാപ്തിയുടെ ആശയം. ഈ മുന്നേറ്റത്തിനു തുടക്കം കുറിയ്ക്കാന്‍ സാധിക്കുന്ന മികച്ച മാതൃകകളിലൊന്നാണ് മഞ്ചേരി കേന്ദ്രമായി ഒന്നര വര്‍ഷമായി തുടങ്ങിയ ടോക്-10 എന്ന കൂട്ടായ്മ.

എന്താണ് ടോക് ടെന്‍

വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരഭകരുടെ കൂട്ടായ്മ എന്നു ചുരുക്കി പറയാം ടോക്-10നെ. ഒരു വെറും കൂട്ടായ്മ മാത്രമാണോ എന്ന ചോദ്യത്തിന് ഒരിക്കലുമല്ല എന്നതാവും ഉത്തരം. ടോക്-10 ഒരു പ്രയാണമാണ്. വരുംകാല ബിസിനസ് രംഗത്തിന്റെ ചിന്താശേഷിയുടെ ചുക്കാന്‍ പിടിക്കുന്ന മികച്ചതും നൂതനവും അനുഭവസമ്പത്തും പകര്‍ന്നു നല്‍കുന്ന വലിയൊരു സങ്കല്‍പ്പം. പ്രസ്തുത സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചുവെന്നതു തന്നെയാണ് ടോക്-10ന്റെ വിജയം. 

തുടക്കം കണ്‍സ്ട്രക്ഷന്‍ രംഗത്തു നിന്ന്

നിര്‍മാണ മേഖല നേരിട്ടു കൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങളുണ്ട്. നിയമങ്ങളുടെ നൂലാമാലകള്‍ മുതല്‍ നിര്‍മാണ സാമഗ്രികളുടെ ലഭ്യത, നിര്‍മാണ തൊഴിലാളികളുടെ ലഭ്യത തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന നിര്‍മാണ മേഖലയിലെ പത്തു ഉപവിഭാഗങ്ങളുടെ പ്രതിനിധികളുടെ ഐഡിയ ഷെയറിങ്ങിലൂടെയാണ് ടോക്-10 തുടങ്ങുന്നത്. വിവിധ മേഖലയിലെ സംരഭകരെ പരസ്പരം ബന്ധിപ്പിച്ച് മ്യൂച്ചല്‍ ബിസിനസ് ഷെയറിങ്, ഐഡിയ പ്ലാറ്റ്‌ഫോം, ബിസിനസ് ട്രെന്‍ഡ് പ്ലാറ്റ്‌ഫോം തുടങ്ങി വിവിധ ആശയങ്ങളാണ് ടോപ് 10 പങ്കു വയ്ക്കുക. 

മ്യൂച്വല്‍ ബിസിനസ് ഷെയറിങ്

വിവിധ മേഖലകളില്‍ വര്‍ഷങ്ങളായി ബിസിനസ് ചെയ്യുന്നവരുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്ന് അവരുടെ അനുഭവ സമ്പത്തു തന്നെയാണ്. എത്ര നൂതന ബിസിനസ് കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയാലും കിട്ടാത്തത്ര അനുഭവ സമ്പത്തുള്ള വ്യാപാരികളുണ്ട് കേരളത്തില്‍. ഇത്തരത്തില്‍ മുതിര്‍ന്ന വ്യാപാരികളുടെ അനുഭവ സമ്പത്തും പുതുതലമുറ പുതിയ ബിസിനസ് സ്റ്റാര്‍ട്ട് അപ് സംരഭങ്ങളിലൂടെ ആര്‍ജിച്ചെടുക്കുന്ന ടെക്‌നേളജി അറിവുകളും ഉള്‍പ്പടെ പരസ്പരം പങ്കു വയ്ക്കുന്നതിലൂടെ അറിവും അനുഭവ സമ്പത്തും വിവരസാങ്കേതിക വിദ്യയും അടങ്ങുന്ന വലിയൊരു ലോകം ഓരോ വ്യാപാരിയുടെ ചിന്തകളില്‍ എത്തിക്കുകയാണ് ടോക് 10 ചെയ്യുന്നത്. 

ഐഡിയ പ്ലാറ്റ്‌ഫോം

അനുഭവ സമ്പത്തിന്റെ ഏറ്റകുറച്ചിലുകളുണ്ടെങ്കിലും ഓരോ വ്യാപാരിയും സ്വയം ചിന്തകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നിരവധി ബിസിനസ് ഐഡിയകള്‍ രൂപപ്പെടുത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഇത്തരം സൂത്രങ്ങള്‍ പുറത്തേയ്ക്ക് ഷെയര്‍ ചെയ്യപ്പെട്ടിരുന്നില്ല. ഇത്തരം ഐഡിയകളും സങ്കല്‍പ്പങ്ങളും പരസ്പരം ഷെയര്‍ ചെയ്യുക വഴി നിരന്തരം ബിസിനസ് ധാരണകള്‍ ശുദ്ധീകരിക്കപ്പെടുമെന്നതു തന്നെയാണ് ടോക്-10ന്റെ പ്രത്യേകത. 

ബിസിനസ് ട്രെന്‍ഡ് പ്ലാറ്റ് ഫോം

പഴയ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ബിസിനസ് രംഗത്തെ ട്രെന്‍ഡുകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ആശയങ്ങളുടെ വ്യാപകമായ പങ്കു വയ്ക്കലുകള്‍ ഇന്റര്‍നെറ്റിന്റെ വ്യാപനത്തിന്റെ ഭാഗമായി വന്നു ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ പുതിയ ട്രെന്‍ഡുകള്‍ തിരിച്ചറിയുകയും അതിനോടൊപ്പം നീന്തുകയും ചെയ്യുക മാത്രമാണ് പുതിയ കാല ബിസിനസ് തന്ത്രങ്ങളുടെ കാതല്‍. ഇവിടെ പുറകോട്ടു പോയാല്‍ അതു വ്യാപാര മേഖലയെ തന്നെ ബാധിക്കും. ഇതിനൊരു പരിഹാരമാകും പുതിയ ട്രെന്‍ഡുകളെ സംബന്ധിച്ച അറിവും ചര്‍ച്ചയും. ടോക്-10 മുന്നോട്ടു വയ്ക്കുന്ന ഈ ആശയവും വലിയ മാറ്റം വ്യാപാര മേഖലയിലുണ്ടാക്കും.

വിദഗ്ദരുടെ മേല്‍നോട്ടം

വിവിധ മേഖലകളിലെ 10 സംരഭകര്‍ പങ്കെടുക്കുന്ന പരിപാടികള്‍ അതതു രംഗത്തെ സാങ്കേതിക വിദഗ്ദരുടെ സാന്നിധ്യത്തിലാണ് നടക്കുക. അനുഭവ സമ്പത്തിനൊപ്പം സാങ്കേതിക വിദ്യഭ്യാസത്തെ കൂടി സംയോജിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉദാഹരണത്തിന് നിര്‍മാണ മേഖലയില്‍ കണ്‍സ്ട്രക്ഷന്‍, പെയ്ന്റിങ്, ഇന്റീരിയര്‍ തുടങ്ങി വിവിധ മേഖലകളുണ്ട്. പ്രസ്തുത മേഖലയില്‍ ജോലി ചെയ്ത് അനുഭവ സമ്പത്തുള്ളവര്‍ പരമാവധി 15 മിനിറ്റ് അനുഭവങ്ങള്‍ പങ്കു വയ്ക്കും. ഈ അനുഭവങ്ങള്‍ സാങ്കേതിക വിദഗ്ദര്‍ പരിശോധിക്കും. തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്ന രീതിയാണ് ടോക്10ല്‍ ഉള്ളത്. ബിസിനസ് രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നവര്‍ക്കും ദീര്‍ഘകാലം ബിസിനസ് ചെയ്യുന്നവര്‍ക്കുമെല്ലാം പരസ്പര സഹകരണത്തിലൂടെ ബിസിനസ് രംഗത്തെ വളര്‍ച്ച നേടിയെടുക്കാമെന്നതാണ് ടോക്-10ന്റെ പ്രത്യേകത.

ബന്ധപ്പെടേണ്ട നമ്പർ: ജാഫർ എടക്കര,   ഡയരക്റ്റർ, ടോക് -10, 9544712061

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838