1470-490

സാമ്പത്തിക മാന്ദ്യം നേരിടാന്‍ അസാധാരണ നടപടിക്ക് കേന്ദ്രം,

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ അടിയന്തര നടപടിയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്രം. പണം കയ്യിലുള്ളവര്‍ പുറത്തിറക്കാതെ ഇരിക്കുന്ന പ്രവണതയാണ് പ്രതിസന്ധിക്കു കാരണമായി പറയുന്നത്. അസാധാരണ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രം നിര്‍ബന്ധിതമാകുമെന്നു സൂചിപ്പിച്ച് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍ പറഞ്ഞു

മുംബൈ: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ അടിയന്തര നടപടിയ്ക്ക് കേന്ദ്രം. കഴിഞ്ഞ ദിവസത്തെ നീതി ആയോഗ് ചെയര്‍മാന്റെ പരാമര്‍ശമാണ് ഇത്തരൊത്തിലൊരു നടപടിയിലേക്ക് കേന്ദ്രം പോകാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തുന്നത്. 
പണം കയ്യിലുള്ളവര്‍ പുറത്തിറക്കാതെ ഇരിക്കുന്ന പ്രവണതയാണ് പ്രതിസന്ധിക്കു കാരണമായി പറയുന്നത്. അസാധാരണ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രം നിര്‍ബന്ധിതമാകുമെന്നു സൂചിപ്പിച്ച് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍. ‘രാജ്യത്ത് ആര്‍ക്കും ആരെയും വിശ്വാസമില്ല അല്ലെങ്കില്‍ വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല-അദ്ദേഹം നിരീക്ഷിച്ചു. 
രാജ്യത്തിന്റെ ധനകാര്യ മേഖലയില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുളള അഭൂതപൂര്‍വമായ സമ്മര്‍ദ്ദമാണിത്.

 
കമ്പനികള്‍ക്കുള്ള പേയ്മെന്റുകള്‍ തടഞ്ഞുവയ്ക്കുക സര്‍ക്കാരിന്റെ നയമല്ലെന്നും അദ്ദേഹം. ന്യൂഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും പണമായി ഇരിക്കുന്നു. മറ്റൊരാളിലേക്കോ വിപണിയിലോക്കോ ഈ പണം വന്നേ തീരുവെന്നും അദ്ദേഹം പറഞ്ഞു. 
സ്വകാര്യമേഖലയിലെ നിക്ഷേപകരുടെ മനസ്സിലെ ഭയം ഇല്ലാതാക്കുകയും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്. സ്വകാര്യ നിക്ഷേപം വര്‍ധിച്ചാല്‍ ഇന്ത്യയെ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ പ്രേരിപ്പിക്കും. ധനകാര്യമേഖലയിലെ സമ്മര്‍ദ്ദം പരിഹരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രേരണ നല്‍കുന്നതിനുമായി കേന്ദ്ര ബജറ്റില്‍ ചില നടപടികള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 2018-19 ല്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.8 ശതമാനത്തിലെത്തിയ വളര്‍ച്ച മുരടിപ്പ് മറികടിക്കാന്‍ സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക മേഖലയിലെ സമ്മര്‍ദ്ദം സമ്പദ് വ്യവസ്ഥഥയുടെ പ്രതിസന്ധിയിലേക്ക് നയിച്ചതെങ്ങനെയെന്ന് വിശദീകരിച്ച ആയോഗ് വൈസ് ചെയര്‍മാന്‍, 2009-14 ലാണ് വിവേചനരഹിതമായ വായ്പ നയം ആരംഭിച്ചതെന്നും ഇത് 2014 ന് ശേഷം നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചതായും പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന എന്‍പിഎകള്‍ പുതിയ വായ്പ നല്‍കാനുള്ള ബാങ്കുകളുടെ കഴിവ് കുറച്ചതായും അദ്ദേഹം പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884