1470-490

മുത്തലാഖ്; കേന്ദ്രത്തിന് നോട്ടീസ്

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ജംയത്തുൽ ഉലമ- ഹിന്ദ് എന്നീ സംഘടനകളുടെ ഹർജികളിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്.

ന്യൂഡൽഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തയാറാണെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ജംയത്തുൽ ഉലമ- ഹിന്ദ് എന്നീ സംഘടനകളുടെ ഹർജികളിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. മുത്തലാഖ്‌  നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. 
ജസ്റ്റിസുമാരായ  എൻ.വി രമണ, അജയ് രസ്‌തോഗി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. മുസ്ലീം സമുദായത്തിൽ ഭാര്യയുമായി വിവാഹമോചനം നേടാൻ ഭർത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാൽ മതിയെന്ന ചട്ടമാണ് നിയമത്തിലൂടെ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ജൂലൈ 30നാണ് മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ പാസായത്. ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭർത്താക്കൻമാർക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്നതടക്കമുള്ള ശിക്ഷാവിധികളാണ് പുതിയ നിയമം അനുശാസിക്കുന്നത്. 

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838