1470-490

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മംഗലാപുരം വഴി ട്രെയ്ന്‍ വൈകും

മംഗളൂരുവിനു സമീപം റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടത് മൂലം കൊങ്കണ്‍ വഴി കേരളത്തിലേക്ക് വരുന്ന ട്രെയ്‌നുകള്‍ മണിക്കൂറുകള്‍ വൈകാന്‍ സാധ്യത

മംഗളൂരു: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് മംഗലാപുരം വഴി കേരളത്തിലേക്ക് വരുന്ന ട്രെയ്‌നുകള്‍ വൈകും. മംഗളൂരുവിനു സമീപം റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. കൊങ്കണ്‍ വഴി കേരളത്തിലേക്ക് വരുന്ന ട്രെയ്‌നുകള്‍ മണിക്കൂറുകള്‍ വൈകാന്‍ സാധ്യത. 
പടീല്‍-കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വന്‍തോതില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. 

ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് ജോക്കട്ടെയിലും ലോകമാന്യതിലക്-മംഗളൂരു മല്‍സ്യഗന്ധ എക്സ്പ്രസ് സൂറത്കലിലും പിടിച്ചിട്ടിരിക്കുകയാണ്. മല്‍സ്യ ഗന്ധയിലെ യാത്രക്കാരെ ബസ് മാര്‍ഗ്ഗം മംഗളൂരുവിലെത്തിക്കുമെന്ന് റെയില്‍വേ അറിയിച്ചു . പാത ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. കുടുങ്ങി കിടക്കുന്ന ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയിവേ.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761