1470-490

സംഘടനാ സംവിധാനത്തില്‍ സമൂല മാറ്റത്തിന് സിപിഎം

സിപിഎം സംഘടനാ സംവിധാനത്തില്‍ സമൂല മാറ്റം വരുത്താന്‍ പാര്‍ട്ടി തീരുമാനം

തിരുവനന്തപുരം: സിപിഎം സംഘടനാ സംവിധാനത്തില്‍ സമൂല മാറ്റം വരുത്താന്‍ പാര്‍ട്ടി തീരുമാനം. പാര്‍ട്ടി ഘടകങ്ങളില്‍ കാലാനുസൃതമായ മാറ്റമുണ്ടാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് മാത്രമല്ല ബിജെപിയും സംസ്ഥാനത്ത് എതിരാളിയാണ്. സംസ്ഥാനത്ത് ആര്‍എസ്എസ് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. സമാനരീതിയില്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ന്യൂനപക്ഷ വര്‍ഗീയതയും വര്‍ധിപ്പിക്കുന്നു. ഇതിനെതിരെ പാര്‍ട്ടി ഘടകങ്ങള്‍ നിതാന്ത ജാഗ്രത കാണിക്കും. ന്യൂനപക്ഷ വര്‍ഗീയത സംസ്ഥാനത്ത് ശക്തമാകുകയാണെന്നും അദ്ദേഹം. 


പാര്‍ട്ടി അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാഹചര്യം പല പ്രാദേശിക കേന്ദ്രങ്ങളിലുമുണ്ട്. ഇത് അനുവദിക്കില്ല. അക്രമ സംഭവങ്ങളില്‍ സിപിഎമ്മിനു മേല്‍ അക്രമ പാര്‍ട്ടിയെന്ന ലേബലുണ്ടാകുന്നുണ്ട്. ഇതു മാറ്റുന്നതിന് കാര്യക്ഷമമായ ഇടപെടല്‍ പ്രാദേശിക തലം മുതല്‍ വേണം. പാര്‍ട്ടിക്ക് നിലപാടാകാം. പക്ഷേ അതു ബലം പ്രയോഗിച്ച് നടപ്പാക്കരുത്. പാര്‍ട്ടിക്കാര്‍ ജനങ്ങളോട് വിനയത്തോടെ പെരുമാറാണം. പലപ്പോഴും പ്രാദേശിക തലങ്ങളില്‍ അതു നടക്കുന്നില്ല. ഇതു ജനകീയാടിത്തറ തകരാന്‍ കാരണമായിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385