1470-490

81 ലക്ഷംരൂപയുടെ സ്വര്‍ണം പിടികൂടി.

രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടുകിലോ 340 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്

പാലക്കാട്: കോയമ്പത്തൂരില്‍ നിന്നും ട്രെയിന്‍മാര്‍ഗം എത്തിച്ച 81 ലക്ഷംരൂപയുടെ സ്വര്‍ണം പിടികൂടി. കോയമ്പത്തൂര്‍ സൗത്ത് ആര്‍.എസ്. പുരം ഗാന്ധിപാര്‍ക്കിന് സമീപം ശ്രീനിവാസ രാഘവന്‍ തെരുവില്‍ പി. ബാലശ്യാം സുന്ദര്‍(32) ആണ് രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടുകിലോ 340 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും റെയില്‍വേ കോളനി ഭാഗത്തേക്കുള്ള റോഡില്‍ വെച്ചാണ് ഇന്നലെ ഉച്ചക്ക് ഇയാളെ പിടികൂടിയത്.

സ്വര്‍ണാഭരണങ്ങള്‍ തൃശൂര്‍, എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ആര്‍.പി.എഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് എ.എസ്.ഐ: കെ. സജു, ഹെഡ് കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്‍, കോണ്‍സ്റ്റബിള്‍ സവിന്‍, ഹേമാംബിക നഗര്‍ എസ്.ഐ: ടി.എന്‍. രാജേന്ദ്രന്‍, എ.എസ്.ഐമാരായ കെ. ശിവചന്ദ്രന്‍, എം. വിജയകുമാര്‍, സീനിയര്‍ സി.പി.ഒമാരായ കെ.വി. വിശ്വനാഥന്‍, കെ. പ്രശോഭ്, ബിജു എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884