1470-490

കഞ്ചാവുമായി യുവാവ് പിടിയില്‍

വിശാഖപട്ടണത്തുനിന്നും എത്തിച്ച കഞ്ചാവുമായി കൊല്ലം അഞ്ചല്‍ നന്ദു ഭവനില്‍ നന്ദു (21) ആണ് പിടിയിലായത്.

പാലക്കാട്: ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍നിന്നും 4.894 കിലോ ഗ്രാം കഞ്ചാവുമായി കൊല്ലം സ്വദേശിയെ റെയില്‍വേ പോലീസ് പിടികൂടി. വിശാഖപട്ടണത്തുനിന്നും എത്തിച്ച കഞ്ചാവുമായി കൊല്ലം അഞ്ചല്‍ നന്ദു ഭവനില്‍ നന്ദു (21) ആണ് പിടിയിലായത്. ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ രമേഷ്‌കുമാര്‍, സുനില്‍, സക്കീര്‍ അഹമ്മദ്, എസ്.സി.പി.ഒമാരായ ജോസഫ്, ഷംസീര്‍ അലി, സിറാജുദ്ദീന്‍, സുനില്‍കുമാര്‍, ശ്രീജി, അര്‍ഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884