1470-490

പ്രവര്‍ത്തകര്‍ അക്രമ സംഭവങ്ങളില്‍ പങ്കെടുക്കരുത്-സിപിഎം

ബഹുജന പിന്തുണ നഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്‍വാങ്ങണം. രാഷ്ട്രീയ മാറ്റങ്ങള്‍ക്കനുസരിച്ച് സംഘടനാ സംവിധാനങ്ങളില്‍ മാറ്റം വരുത്തും

തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമ സംഭവങ്ങളില്‍ പങ്കെടുക്കരുതെന്നു സിപിഎം കര്‍ശന നിര്‍ദേശം. ഇതുസംബന്ധിച്ച് കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഹുജന പിന്തുണ നഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്‍വാങ്ങണം. രാഷ്ട്രീയ മാറ്റങ്ങള്‍ക്കനുസരിച്ച് സംഘടനാ സംവിധാനങ്ങളില്‍ മാറ്റം വരുത്തും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് കൂടുന്നല്‍ ഊന്നല്‍ നല്‍കണം. സംസ്ഥാനത്തെ കെട്ടിട നിര്‍മാണ നിയമങ്ങള്‍ മാറണം. പാര്‍ട്ടി കെട്ടിടങ്ങള്‍ നിര്‍മിച്ചാലും പരിസ്ഥിതി താത്പര്യം സംരക്ഷിച്ചേ പാടുള്ളൂവെന്നും അദ്ദേഹം. യുഡിഎഫ് മാത്രമല്ല ബിജെപിയും സംസ്ഥാനത്ത് എതിരാളിയാണ്. സംസ്ഥാനത്ത് ആര്‍എസ്എസ് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. സമാനരീതിയില്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ന്യൂനപക്ഷ വര്‍ഗീയതയും വര്‍ധിപ്പിക്കുന്നു. ഇതിനെതിരെ പാര്‍ട്ടി ഘടകങ്ങള്‍ നിതാന്ത ജാഗ്രത കാണിക്കും. ന്യൂനപക്ഷ വര്‍ഗീയത സംസ്ഥാനത്ത് ശക്തമാകുകയാണെന്നും അദ്ദേഹം. 

പാര്‍ട്ടി അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാഹചര്യം പല പ്രാദേശിക കേന്ദ്രങ്ങളിലുമുണ്ട്. ഇത് അനുവദിക്കില്ല. അക്രമ സംഭവങ്ങളില്‍ സിപിഎമ്മിനു മേല്‍ അക്രമ പാര്‍ട്ടിയെന്ന ലേബലുണ്ടാകുന്നുണ്ട്. ഇതു മാറ്റുന്നതിന് കാര്യക്ഷമമായ ഇടപെടല്‍ പ്രാദേശിക തലം മുതല്‍ വേണം. പാര്‍ട്ടിക്ക് നിലപാടാകാം. പക്ഷേ അതു ബലം പ്രയോഗിച്ച് നടപ്പാക്കരുത്. പാര്‍ട്ടിക്കാര്‍ ജനങ്ങളോട് വിനയത്തോടെ പെരുമാറാണം. പലപ്പോഴും പ്രാദേശിക തലങ്ങളില്‍ അതു നടക്കുന്നില്ല. ഇതു ജനകീയാടിത്തറ തകരാന്‍ കാരണമായിട്ടുണ്ട്.

ReplyForward

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385