1470-490

കെവിന്‍ കൊല ദുരഭിമാന കൊല തന്നെ, 10 പേര്‍ കുറ്റക്കാര്‍

സഹോദരന്‍ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി. പിതാവടക്കം നാലു പ്രതികളെ വെറുതെ വിട്ടു. ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റെക്കോര്‍ഡ് വേഗത്തിൽ വിധി പ്രസ്താവിച്ചത്.

കോട്ടയം: കെവിന്റെ കൊലപാതകം ദുരഭിമാന കൊല തന്നെയെന്നു കോടതി. നീനുവിന്റെ പിതാവിനെ വെറുതെ വിട്ടു. സഹോദരന്‍ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി. പിതാവടക്കം നാലു പ്രതികളെ വെറുതെ വിട്ടു. ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റെക്കോര്‍ഡ് വേഗത്തിൽ വിധി പ്രസ്താവിച്ചത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി. അതേസമയം, കെവിന്റേത് ദുരഭിമാനകൊലയല്ലെന്നും ഇരുവിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നാണ് പ്രതിഭാഗം പറഞ്ഞത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍ റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍; ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസന്‍, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികല്‍. ഇതില്‍ 9 പേര്‍ ജയിലിലാണ്. അഞ്ചുപേര്‍ക്ക് ജാമ്യം കിട്ടിയിരുന്നു. 2018 മെയ് 28-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ട നിലയില്‍  കണ്ടെത്തിയത്.                                                                                                                                                 

       

                                                                                                                                                                                                                                                                                                                                       

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768