1470-490

അധികമഴയല്ല പ്രളയത്തിനു കാരണം

. രാജ്യത്തും കേരളത്തിലും 1% അധിക മഴ മാത്രമേ കിട്ടിയിട്ടുള്ളൂവെന്നതാണ് സത്യം.

കൊച്ചി ഡെസ്‌ക്: പെരുമഴയാണ് പ്രളയത്തിനു കാരണമെന്ന് ഒരു കൂട്ടരും എന്നാല്‍ ഡാം തുറന്നു വിട്ടതാണ് പ്രളയത്തിനു കാരണമെന്നു മറുകൂട്ടരും പറഞ്ഞ് പോരടിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ പ്രളയകാലത്ത് കണ്ടത്. എന്നാല്‍ ഈ വര്‍ഷമാകട്ടെ ഡാമുകള്‍ തുറന്നു വിടാതെ തന്നെ പ്രളയം വന്നു. സത്യത്തില്‍ പ്രളയത്തിനു കാരണം അധികം പെയ്യുന്ന മഴയാണോ. അല്ലെന്നാണ് കണക്കുകള്‍ നോക്കിയാല്‍ കാണാന്‍ കഴിയുക. രാജ്യത്തും കേരളത്തിലും 1% അധിക മഴ മാത്രമേ കിട്ടിയിട്ടുള്ളൂവെന്നതാണ് സത്യം.
ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കണക്ക് പ്രകാരം ഇതുവരെ ശരാശരി ലഭിക്കേണ്ട മഴയുടെ 1% അധികം. (586. 7 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്തു 594.7 മില്ലിമീറ്റര്‍ പെയ്തു ).

7 കേന്ദ്ര ഭരണ പ്രദേശം ഉള്‍പ്പെടെ 36 സംസ്ഥാനങ്ങളില്‍ 27 ലും കാലവര്‍ഷം സാധരണ നിലയില്‍ ആണ്. അതില്‍ 7 സംസ്ഥാങ്ങളില്‍ 20% അധിക മഴയും ഒരിടത്തു 60% കൂടുതലും അധികം മഴ ലഭിച്ചു.

ദാദര്‍ നഗര്‍ ഹാവേലി ശരാശരിയേക്കാള്‍ രാജ്യത്തു ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 73% അധികം. ഇടങ്ങളില്‍ ഇപ്പോഴും മഴ ക്ഷാമം തുടരുന്നു.
മണിപ്പൂരിലാണ് ഏറ്റവും കുറവ് മഴ. സാധരണ ലഭിക്കേണ്ട മഴയുടെ 49% മാത്രമാണ് ഇതുവരെ ലഭിച്ചത് . 51% കുറവ്. കരളത്തിലും കാലവര്‍ഷം സാധാരണ നിലയില്‍ ശരാശരി ലഭിക്കേണ്ട മഴയുടെ 1% കൂടുതല്‍ ഇതുവരെ ലഭിച്ചു .

ആഗസ്ത് 7 വരെ കേരളത്തില്‍ 27% മഴ കുറവായിരുന്നു. വെറും 8 ദിവസത്തിനുള്ളില്‍ അത് 1% അധികമായി. കേരളത്തില്‍ ഇതുവരെ 8 ജില്ലകളില്‍ ശരാശരിയിലും അധിക മഴ ലഭിച്ചു. പാലക്കാടും കോഴിക്കോടുമാണ് ഇതുവരെ ശരാശരിയില്‍ നിന്നും ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 24 % അധികം.

ഇടുക്കിയില്‍ ഇതുവരെ ലഭിക്കേണ്ട മഴയുടെ 80% മാത്രമേ ലഭിച്ചുള്ളൂ. 20% കുറവുണ്ട്. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും മഴ ലഭ്യതയില്‍ സാധരണ നിലയില്‍ എത്തി.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653