1470-490

അപേക്ഷ ക്ഷണിച്ചു

പ്ലസ്ടു, ഐ ടി ഐ, ഡിപ്ലോമ, ബി ടെക്ക് എന്നിവയാണ് യോഗ്യത. പ്രായപരിധി ഇല്ല.

പാലക്കാട്: കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിന്റെ 20192020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐ ടി ഐ, ഡിപ്ലോമ, ബി ടെക്ക് എന്നിവയാണ് യോഗ്യത. പ്രായപരിധി ഇല്ല. ഇലകട്രോണിക്സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്ക്, ലാപ്ടോപ്പ് റിപ്പയര്‍, ഐ ഒ ടി, സി സിടി വി ക്യാമറ ആന്റ് മൊബൈല്‍ ടെക്നോളജി വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുക.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ്സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറിവിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ 04712325154/4016555 എന്ന നമ്പറിലോ ബന്ധപ്പെടാം.

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554