1470-490

ചിദംബരം അറസ്റ്റ്: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍

ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സിബിഐ–ഇഡി സംഘം പലയിടത്തും തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ രാത്രി എട്ടോടെ എഐസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട ചിദംബരം വാര്‍ത്താസമ്മേളനം നടത്തി വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്.ഉദ്യോഗസ്ഥ സംഘം പിന്‍വാതില്‍ ബലമായി തുറന്നാണ് വീടിനുള്ളിലേക്ക് കയറിയത്.

ന്യൂഡല്‍ഹി: ഒടുവില്‍ അഴിമതി കേസില്‍ ഒളിവില്‍ പോയ ചിദംബരം അറസ്റ്റില്‍. ബുധനാഴ്ച രാത്രി ഡല്‍ഹിയിലെ ജോര്‍ബാഗിലെ വീട്ടില്‍ മതില്‍ചാടിയെത്തിയാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചിദംബരത്തെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അടിയന്തര വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. വ്യാഴാഴ്ച പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കും.

ദിവസം മുഴുവന്‍ നീണ്ട സംഭവ പരമ്പരകള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, ഡല്‍ഹി പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് മാധ്യമങ്ങളെ സാക്ഷിയാക്കി മുന്‍ ആഭ്യന്തരമന്ത്രിയെ വീട്ടില്‍ക്കയറി പിടികൂടിയത്.

ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും. ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സിബിഐ–ഇഡി സംഘം പലയിടത്തും തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ രാത്രി എട്ടോടെ എഐസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട ചിദംബരം വാര്‍ത്താസമ്മേളനം നടത്തി വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്.ഉദ്യോഗസ്ഥ സംഘം പിന്‍വാതില്‍ ബലമായി തുറന്നാണ് വീടിനുള്ളിലേക്ക് കയറിയത്.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451