1470-490

വയനാടിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്

40,000 സ്‌ക്വയര്‍ മീറ്ററിലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രി, അക്കാഡമിക് ബ്ലോക്ക്, അക്കോമൊഡേഷന്‍ ബ്ലോക്ക് എന്നിവ നിര്‍മ്മിക്കുന്നതിനാണ് തുക വകയിരുത്തിയത്.

തിരുവനന്തപുരം: വയനാടിന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നു. അത്യാഹിത സംഭവങ്ങളില്‍ മരണമല്ലാതെ മറ്റു വഴികളില്ലാത്ത വയനാട് ജനതയ്ക്ക് ഒ്‌രു മെഡിക്കല്‍ കോളെജ് വരുന്നു. ഇതിനായി സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ചേലോട് എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. മന്ത്രിസഭായോഗത്തിനു ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ഇല്ലാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ സാധാരണക്കാരായ രോഗികള്‍ക്ക് വലിയ ആശ്വാസമാകും. നിര്‍മാണം പെട്ടെന്നു തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.
കിഫ്ബി വഴി 625 കോടിയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. 40,000 സ്‌ക്വയര്‍ മീറ്ററിലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രി, അക്കാഡമിക് ബ്ലോക്ക്, അക്കോമൊഡേഷന്‍ ബ്ലോക്ക് എന്നിവ നിര്‍മ്മിക്കുന്നതിനാണ് തുക വകയിരുത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884