1470-490

നിലമ്പൂരിലെ പ്രളയ ബാധിതർക്ക് ഗൃഹോപകരണങ്ങളുമായി വനിതാ ലീഗ്,

വനിതാ ലീഗ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽമണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികൾ മുഖേനെ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നുമാണ് വിഭവങ്ങൾ ശേഖരിച്ചത്

വളാഞ്ചേരി: വനിതാ ലീഗ് കോട്ടക്കൽ  മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നിലമ്പൂരിലെയും പോത്തുകല്ല്, എടക്കര, മുത്തേടം എന്നീ പഞ്ചായത്തുകളിലേയും പ്രളയബാധിത വീടുകളിൽ ഗൃഹോപകരണങ്ങൾവസ്ത്രങ്ങൾ, അടുക്കള കിറ്റ് എന്നിവ വിതരണം ചെയ്തു.പി.വി.അബ്ദുൽ വഹാബ് എം.പി.യുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ വിതരണം ചെയ്തത്.മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികൾ മുഖേനെ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നുമാണ് വിഭവങ്ങൾ ശേഖരിച്ചത്.വിഭവ സമാഹരണവുമായി പോകുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം  കോട്ടക്കൽ മണ്ഡലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ  നിർവഹിച്ചു. ചടങ്ങിൽ കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി,വനിതാലീഗ് കോട്ടക്കൽ മണ്ഡലം ഭാരവാഹികളായ ടി.വി. സുലൈഖാബി , കെ.പി. ഷെരീഫ ബഷീർ, നഫീസ പൊന്മള,വസീമ വേളേരി, ഫസീല ടീച്ചർ, ഷമീറ അടുവണ്ണി, മുസ്ലിം ലീഗ്, യൂത്ത് ലീഗ് എം.എസ്, എഫ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269