1470-490

മദ്യപിക്കുന്നതിന് മുന്‍പ് അല്‍പം കാര്യം

ദ്യത്തിനു മേലെ ആദ്യം പ്രവര്‍ത്തിക്കുന്ന എന്‍സൈം അഥവാ രാസാഗ്നി ആല്‍ക്കഹോള്‍ ഡീഹൈജനൊസിസിന്റെ പ്രവര്‍ത്തനം അപര്യാപ്തമെങ്കില്‍ രണ്ടു പെഗടിച്ചാല്‍ തന്നെ നല്ല ലഹരി കിട്ടും. കഴിച്ചു തുടങ്ങുന്നവര്‍ക്കും വല്ലപ്പോഴും കഴിക്കുന്നവരിലുമൊന്നും ഈ രാസാഗ്നി അധികം പ്രവര്‍ത്തിക്കില്ല. നല്ല കുടിയന്‍മാരിലാണ് ഇതു നന്നായി പ്രവര്‍ത്തിക്കുക. ഇതോടെയാണ് കൂടുതല്‍ കഴിക്കാന്‍ തോന്നുക. രണ്ടാമതു പ്രവര്‍ത്തിക്കുന്ന അസെറ്റാള്‍ഡിഹൈഡ് നന്നായി പ്രവര്‍ത്തിക്കുന്നവരാണ് വാള് വയ്ക്കുന്നവര്‍. അതുകൊണ്ട് മദ്യപിച്ച് വാളു വച്ചാല്‍ അതു നല്ലതാണെന്ന് അര്‍ത്ഥമില്ലെന്നു സാരം. 

കൊച്ചി ഡെസ്‌ക്: മദ്യം ആരോഗ്യത്തിന് ഹാനികരം എന്നാണ് പറയുമെങ്കിലും ചില ഗുണങ്ങളുമുണ്ടാക്കുന്നുണ്ടെന്ന തരത്തില്‍ നിരവധി വിഡിയോകളും വാര്‍ത്തകളുമെല്ലാം ചില ശാസ്ത്ര സംഘത്തെ ഉദ്ദരിച്ചു വരാറുണ്ട്. പലരും ഇതു വിശ്വസിച്ച് വീണ്ടും കുടിയന്‍മാരായി കൊണ്ടിരിക്കുന്നതും കാണാറുണ്ട്. എന്നാല്‍ മദ്യപാനത്തിലെ സയന്‍സിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
എഥനോള്‍ അഥവാ ഇഥെയ്ല്‍ ആള്‍ക്കഹോളാണ് മദ്യം എന്നറിയാത്തവര്‍ വിരളമായിരിക്കും. ഈ എഥനോള്‍ ശരീരത്തിലെത്തുമ്പോള്‍ എന്തു സംഭവിക്കും. ഓക്‌സീകരണം സംഭവിക്കും. എന്നിട്ട് വെള്ളം, കാര്‍ബണ്‍ഡൈ ഓക്‌സൈഡ് എന്നിവയായി മാറും. എങ്ങനെ?.  മദ്യം ശരീരത്തിലെത്തുമ്പോള്‍ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങുന്ന എന്‍സൈമാണ് ആള്‍ക്കഹോള്‍ ഡീ ഹൈഡ്രോജെനിസ്. തുടര്‍ന്ന് അസെറ്റാള്‍ഡിഹൈഡുണ്ടാകും. ഇത് വീണ്ടും രാസപ്രവര്‍ത്തനത്തിന് വിധേയമായി എഥനോയിക് ആസിഡ് അഥവാ അസെറ്റിക് ആസിഡായി മാറും. എന്നു വച്ചാല്‍ നമ്മുടെ വിനാഗിരിയുടെ ഫോം. 
മദ്യത്തിനു മേലെ ആദ്യം പ്രവര്‍ത്തിക്കുന്ന എന്‍സൈം അഥവാ രാസാഗ്നി ആല്‍ക്കഹോള്‍ ഡീഹൈജനൊസിസിന്റെ പ്രവര്‍ത്തനം അപര്യാപ്തമെങ്കില്‍ രണ്ടു പെഗടിച്ചാല്‍ തന്നെ നല്ല ലഹരി കിട്ടും. കഴിച്ചു തുടങ്ങുന്നവര്‍ക്കും വല്ലപ്പോഴും കഴിക്കുന്നവരിലുമൊന്നും ഈ രാസാഗ്നി അധികം പ്രവര്‍ത്തിക്കില്ല. നല്ല കുടിയന്‍മാരിലാണ് ഇതു നന്നായി പ്രവര്‍ത്തിക്കുക. ഇതോടെയാണ് കൂടുതല്‍ കഴിക്കാന്‍ തോന്നുക. രണ്ടാമതു പ്രവര്‍ത്തിക്കുന്ന അസെറ്റാള്‍ഡിഹൈഡ് നന്നായി പ്രവര്‍ത്തിക്കുന്നവരാണ് വാള് വയ്ക്കുന്നവര്‍. അതുകൊണ്ട് മദ്യപിച്ച് വാളു വച്ചാല്‍ അതു നല്ലതാണെന്ന് അര്‍ത്ഥമില്ലെന്നു സാരം. 
മദ്യത്തെ നിര്‍വീര്യമാക്കാന്‍ പ്രവര്‍ത്തിക്കുന്നത് നമ്മുടെ കരളാണ്. നിര്‍വീര്യമാക്കാന്‍ കൂടുതല്‍ ഓക്‌സിജന്‍ കരളിനു വേണം. സാധാരണ കൊഴുപ്പ് അലിയിച്ചു കളയുന്ന ജോലി ചെയ്യുന്ന കരള്‍, മദ്യം വന്നാല്‍ അതിനെ അലിയിച്ചു കളയാനാണ് ശ്രമിക്കുക. തത്ഫലമായി കൊഴുപ്പ് ്കരളില്‍ അടിഞ്ഞു കൂടും. ഇതാണ് ഫാറ്റി ലിവര്‍. കരള്‍ വീക്കം എന്നു മലയാളത്തില്‍ പറയാം. കരളില്‍ നാരു പോലുള്ള സാധനങ്ങള്‍ വന്നടിയും. ഒടുവില്‍ കരള്‍ ഉണക്കത്തേങ്ങ പോലെയാകും. ഇതാണ് ലിവര്‍ സിറോസിസ്. കരളിനെ സംരക്ഷിക്കാന്‍ പല ഗുളികകളുമുണ്ട് മാര്‍ക്കറ്റില്‍. ഇതൊന്നും കഴിച്ചു കൊണ്ട് മദ്യപിച്ചാല്‍ ആ ഗുളികകളൊന്നും കരളിനെ സംരക്ഷിക്കില്ല എന്നു മനസിലാക്കുക. 

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651