1470-490

പ്രൈമറി കുട്ടികള്‍ക്ക് പഠനത്തിന് രസികന്‍ ആപ്പുകള്‍

എല്‍കെജി മുതല്‍ പതിനാറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്വന്തമായി കഥകളും, കളികളും, ആനിമേഷനുകളുമൊക്കെ സൃഷ്ടിക്കാന്‍ അവസരം നല്‍കുന്ന ഒരു പ്രോഗ്രാമാണ് സ്‌ക്രാച്ച് (Scratch).  ഡീജെമാര്‍ (Disc Jockey) ഡിസ്്കുകള്‍ ഉപയോഗിച്ച് വ്യത്യസ്ത സംഗീതം സൃഷ്ടിക്കുതിനെ മാതൃകയാക്കി എംഐടി മീഡിയ ലാബ് (MIT Media Lab) വികസിപ്പിച്ച സ്‌ക്രാച്ച് കുട്ടികള്‍ക്കും മുതിര്‍വര്‍ക്കും അനുയോജ്യമാണ്. 
കൊച്ചി ഡെസ്‌ക്; കൊച്ചു കുട്ടികള്‍ക്കായി ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മനോഹരമായ ഒരു ആപ്പ് ആണ് ജീകോമ്പ്രി (GCompris). തിമോത്തീ ഗെറ്റ് (Thimothee Get) എന്ന പ്രോഗ്രാമര്‍ ലിനക്‌സിനു വേണ്ടി സൃഷ്ടിച്ച ഈ പ്രോഗ്രാം ഇന്ന് എല്ലാത്തരം കമ്പ്യൂട്ടറുകളും, ടാബ്ലറ്റുകളും, മൊബൈല്‍ ഫോണുകളും സപ്പോര്‍ട്ട് ചെയ്യും. രണ്ട് വയസു മുതല്‍ പത്ത് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍, ഗണിതം, ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങി നിര്‍വധി കാര്യങ്ങള്‍ കളികളിലൂടെയും മറ്റും പരിചയപ്പെടാന്‍ സഹായിക്കുന്ന ജീകോമ്പ്രി gcompris.net എന്ന സൈറ്റില്‍ നിന്നോ, പ്ലേ സ്റ്റോറില്‍ നിന്നോ ഡൗലോഡ് ചെയ്യാം. 

സ്‌ക്രാച്ച് 

എല്‍കെജി മുതല്‍ പതിനാറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്വന്തമായി കഥകളും, കളികളും, ആനിമേഷനുകളുമൊക്കെ സൃഷ്ടിക്കാന്‍ അവസരം നല്‍കുന്ന ഒരു പ്രോഗ്രാമാണ് സ്‌ക്രാച്ച് (Scratch).  ഡീജെമാര്‍ (Disc Jockey) ഡിസ്്കുകള്‍ ഉപയോഗിച്ച് വ്യത്യസ്ത സംഗീതം സൃഷ്ടിക്കുതിനെ മാതൃകയാക്കി എംഐടി മീഡിയ ലാബ് (MIT Media Lab) വികസിപ്പിച്ച സ്‌ക്രാച്ച് കുട്ടികള്‍ക്കും മുതിര്‍വര്‍ക്കും അനുയോജ്യമാണ്. കുട്ടികളിലെ ഭാവന ഉണര്‍ത്തുതിനൊപ്പം പങ്ക് വയ്ക്കുതിനും, സൃഷ്ടിപരമായ കൂട്ടായ്മകളുടെ ഭാഗമാകാനും സ്‌ക്രാച്ച് അവസരം നല്‍കുന്നു. സംഗീതവും, സാഹിത്യവും, ശാസ്ത്രവുമൊക്കെ അടങ്ങു പ്രോജക്റ്റുകള്‍ സ്‌ക്രാച്ച് ഉപയോഗിച്ച് സൃഷ്ടിക്കാം. പ്രോഗ്രാമിങ്ങിന്റെ ബാല പാഠങ്ങള്‍ മനസിലാക്കാനും സ്‌ക്രാച്ച് സഹായിക്കും. scratch.mit.edu എന്ന വിലാസത്തില്‍ നിന്ന് ഇത് സൗജന്യമായി ലഭ്യമാണ്. അല്ലാത്തതിനാല്‍ സ്‌കൂളുകള്‍, ക്ലബ്ബുകള്‍ എിവടങ്ങളിലൊക്കെ കമ്പ്യൂട്ടറുകളില്‍ ലഭ്യമാക്കിയാന്‍ ഒരു മികച്ച പഠന മാധ്യമായിരിക്കുമിത്. ചെറിയ കുട്ടികള്‍ക്കായി സ്‌ക്രാച്ച് ജൂനിയര്‍ (Scratch Jr.) എന്ന ആപ്പ് ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. 
സ്‌ക്രാച്ച് അധിഷ്ഠിതമായി രൂപകല്പന ചെയ്ത സ്‌നാപ്പ് (Snap) എന്ന ആപ്പ് nsap.berkeley.edu എന്ന വിലാസത്തില്‍ ലഭ്യമാണ്. അതിലും മനോഹരമായ രീതിയില്‍ സ്‌ക്രാച്ച് തത്വങ്ങള്‍ സ്വീകരിച്ച് നിര്‍മ്മിച്ച വേറൊരു ആപ്പാണ് ടിങ്കര്‍ (Tynker). ww.tynker.com എന്ന വിലാസത്തില്‍ ലഭ്യമായ ഇത് മനോഹരമായ ത്രിമാന രൂപങ്ങള്‍ ചേര്‍ത്ത് വച്ച് ആനിമേഷനുകളുടെ സഹായത്താല്‍ പ്രോഗ്രാമിങ് തത്വങ്ങള്‍ മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കുന്നു.

പ്രോഗ്രാമിങിന് ആലീസ്

കാര്‍ണഗി മെല്ല സര്‍വകലാശാല കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കാനായി വികസിപ്പിച്ച ഒരു പ്രോഗ്രാമിങ്ങ് ഭാഷയാണ് ആലീസ് (Alice). കഥ പറയുന്ന ആലീസ് (Storytelling Alice) എന്നറിയപ്പെടുന്ന ആലീസിന്റെ ഏറ്റവും പുതിയ രൂപം ആലീസ് 3 ആണ്. ശരിക്കും നിങ്ങളുടെ ബാല്യകാല സ്വപ്നങ്ങളെങ്ങിനെ യാഥാര്‍ത്ഥ്യമാക്കുമെന്ന് (Really Achieving Your Childhood Dreams) പേരില്‍ തന്റെ അവസാനത്തെ പ്രഭാഷണം നടത്തിയ റാന്‍ഡി പൗഷും (Randy Pausch) സംഘവും ആണ് ആലീസിന്റെ ഉപഞ്ജാതാക്കള്‍. മൗസ് ഉപയോഗിച്ച് ഡ്രാഗ് ചെയ്ത് വയ്ക്കാവുന്ന ത്രിമാന രൂപങ്ങള്‍ ഉപയോഗിച്ച് ആനിമേഷനുകള്‍ സൃഷ്ടിക്കാവു ഒരു പ്ലാറ്റ്‌ഫോം ആണ് ആലീസ്. കുട്ടികള്‍ക്ക് അവര്‍ സൃഷ്ടിക്കുന്ന പ്രോഗ്രാമിന്റെ ലോജിക് ജാവയിലേക്ക് മാറ്റാനുള്ള സൗകര്യവും ഇതിലുണ്ട്. ഒരു പ്രോഗ്രാമിങ് പരിചയവുമില്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന ആലീസ് alice.org എന്ന വിലാസത്തില്‍ നി്ന്ന് വിന്‍ഡോസ്, ലിനക്‌സ്, മാക് വേര്‍ഷനുകള്‍ ഡൗലോഡ് ചെയ്യാവുതാണ്.
ReplyForward

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838