1470-490

റഫാല്‍ യുദ്ധ വിമാനം സെപ്റ്റംബറിലെത്തും

ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്‍ നിര്‍മിച്ച ആദ്യ വിമാനമാണ് ഇന്ത്യയുടെ പ്രതിനിധികള്‍ ഏറ്റുവാങ്ങുന്നത്. ഫ്രാന്‍സിലെ ബോര്‍ഡിയോക്‌സിലുള്ള ദസ്സോയുടെ പ്ലാന്റില്‍ നിന്നാണ് പ്രതിരോധ മന്ത്രിയും വ്യോമസേനാ മേധാവിയും ചേര്‍ന്ന് ഫ്രഞ്ച് അധികൃതരില്‍ നിന്ന് വിമാനം ഏറ്റുവാങ്ങുക.

ന്യൂഡല്‍ഹി: വിവാദങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച റഫാല്‍ എത്തുന്നു. വ്യോമസേനയ്ക്കായി വാങ്ങുന്ന റഫാല്‍ യുദ്ധവിമാനം സെപ്റ്റംബര്‍ 20ന് ഫ്രാന്‍സില്‍ നിന്ന് ഏറ്റുവാങ്ങും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വ്യോമസേനാ മേധാവി ചീഫ് മാര്‍ഷലും ബി.എസ് ധനോവയുമായിരിക്കും ഏറ്റുവാങ്ങുക.
ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്‍ നിര്‍മിച്ച ആദ്യ വിമാനമാണ് ഇന്ത്യയുടെ പ്രതിനിധികള്‍ ഏറ്റുവാങ്ങുന്നത്. ഫ്രാന്‍സിലെ ബോര്‍ഡിയോക്‌സിലുള്ള ദസ്സോയുടെ പ്ലാന്റില്‍ നിന്നാണ് പ്രതിരോധ മന്ത്രിയും വ്യോമസേനാ മേധാവിയും ചേര്‍ന്ന് ഫ്രഞ്ച് അധികൃതരില്‍ നിന്ന് വിമാനം ഏറ്റുവാങ്ങുക. പ്രതിരോധമന്ത്രിയെയും വ്യോമസേനാ മേധാവിയെയും കൂടാതെ സേനാംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘവും ഫ്രാന്‍സിലേയ്ക്ക് പോകുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. 2016ലാണ് ഇന്ത്യ, ഫ്രാന്‍സില്‍ നിന്ന് 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാറില്‍ ഒപ്പുവച്ചത്. 36 വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും 7.87 ബില്യണ്‍ യൂറോ (59000 കോടി രൂപ)യുടേതാണ് കരാര്‍.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651