1470-490

മൂലക്കുരിവിനെന്ത് താറാവ് മുട്ട

മൂലക്കുരുവുള്ളവര്‍ക്ക് ചില ഭക്ഷണ ക്രമീകരണങ്ങള്‍ വരുത്താറുണ്ട്. അതു ശോധന സുഗമമാക്കാന്‍ വേണ്ടിയാണ്. എന്നു വച്ചാല്‍ നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കരുതെന്നു ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കും. മുട്ട ഏതായാലും അതില്‍ നാരുകളില്ല. അതുകൊണ്ടു തന്നെ മൂലക്കുരുവുള്ളയാള്‍ക്ക് കോഴിമുട്ടയും താറാവ് മുട്ടയുമൊക്കെ ഒരു പോലെയാണെന്നു സാരം. അതുപോലെ ദീര്‍ഘകാല ചുമ, തുമ്മല്‍ എന്നിവയുള്ളവര്‍ക്കും മൂലക്കുരു വരാന്‍ സാധ്യതയേറെയാണ്. 

കൊച്ചി ഡെസ്‌ക്: എനിക്ക് കോഴിമുട്ട വേണ്ട…താറാമുട്ട മതി. കാരണം എന്താ….മൂലക്കുരു. മൂലക്കുരുവിന് കോഴിമുട്ട കഴിയ്ക്കാനും പാടില്ല. മാത്രമല്ല താറാമുട്ട ബെസ്റ്റാണ്..എന്നാണ് പലരും കാലങ്ങളായി കേട്ടു കൊണ്ടിരിക്കുന്നതും വിശ്വസിച്ചു കൊണ്ടിരിക്കുന്നതും. എന്നാല്‍ മുട്ട കോഴിയോ താറാവോ എന്തുമാവട്ട…ആ പാവത്തുങ്ങള്‍ക്ക് മൂലക്കുരുവുമായി യാതൊരു ബന്ധവുമില്ല. 
സദാസമയം വെള്ളത്തില്‍ കിടക്കുന്ന ജീവിയായതു കൊണ്ട് താറാവിന്റെ ശരീരം തണുപ്പും കോഴി വെള്ളത്തില്‍ കിടക്കാത്തതു കൊണ്ട് ശരീരം ചൂടുമെന്നാണ് കാലങ്ങളായുള്ള പ്രചാരണം. എന്നാല്‍ ഇതിന് ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല. പരിണാമത്തിനു മുന്‍പ് നാലു കാലില്‍ നടന്നിരുന്ന ജീവി രണ്ടു കാലില്‍ നടക്കുന്ന മനുഷ്യനായതു കൊണ്ടു മാത്രം വരുന്ന ഒരസുഖമാണ് പൈല്‍സ് അഥവാ ഹെമറോയ്ഡ്. ഈ രോഗം നാല്‍ക്കാലികള്‍ക്കു വരാറില്ല. ഇരുകാലില്‍ നടക്കുന്ന മനുഷ്യന്റെ വയറിലുണ്ടാകുന്ന മര്‍ദ്ദം മൂലമാണ് ഈ അസുഖമുണ്ടാകുന്നത്. മലാശയത്തിന്റെ സിരകളിലെ മാംസപേശികള്‍ ഞെരുങ്ങുമ്പോള്‍ അതു വഴിയുള്ള രക്തയോട്ടം തടസപ്പെടുക വഴി രക്തക്കുഴല്‍ വീങ്ങി വരുന്ന അവസ്ഥയാണ് പൈല്‍സ്. അതുപോലെ മലവിസര്‍ജനം നടത്തുമ്പോള്‍ അമിതമായി മുക്കുന്നതും പൈല്‍സ് വരാനുള്ള സാധ്യത കൂട്ടും. കാരണം വയറില്‍ മര്‍ദ്ദം വരും. ഗര്‍ഭിണികളില്‍ സാധാരണയായി കണ്ടു വരുന്നതും ഇതുകൊണ്ടാണ്. പിന്നെ മൂലക്കുരുവുള്ളവര്‍ക്ക് ചില ഭക്ഷണ ക്രമീകരണങ്ങള്‍ വരുത്താറുണ്ട്. അതു ശോധന സുഗമമാക്കാന്‍ വേണ്ടിയാണ്. എന്നു വച്ചാല്‍ നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കരുതെന്നു ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കും. മുട്ട ഏതായാലും അതില്‍ നാരുകളില്ല. അതുകൊണ്ടു തന്നെ മൂലക്കുരുവുള്ളയാള്‍ക്ക് കോഴിമുട്ടയും താറാവ് മുട്ടയുമൊക്കെ ഒരു പോലെയാണെന്നു സാരം. അതുപോലെ ദീര്‍ഘകാല ചുമ, തുമ്മല്‍ എന്നിവയുള്ളവര്‍ക്കും മൂലക്കുരു വരാന്‍ സാധ്യതയേറെയാണ്. 
പിന്നെ മൂലക്കുരുവിന് ഒറ്റമൂലി എന്ന പേരില്‍ പല വ്യാജ ചികിത്സകളും നടക്കുന്നുണ്ട്. ഇതും ഈ അസുഖത്തിന് ഗുണകരമല്ലെന്നു പറയുന്നു പ്രമുഖ ശാസ്ത്ര പണ്ഡിതനും ഡോക്റ്ററുമായ അഗസ്റ്റസ് മോറിസ്. മൂലക്കുരുവിന് ആദ്യം തന്നെ ശസ്ത്രക്രിയ ചെയ്യുന്ന രീതിയും ശരിയല്ല. മലാശയത്തിന് അകത്തും പുറത്തുമെല്ലാം വന്നാല്‍ മാത്രമേ ശസ്ത്രക്രിയ വേണ്ടി വരാറുള്ളൂ. ഇന്ന് നൂതന രീതിയിലുള്ള ചികിത്സ ലഭ്യമാണ്. ഏറ്റവും ഒടുവില്‍ മാത്രമാണ് ശസ്ത്രക്രിയ നടത്തേണ്ടതുള്ളൂവെന്നും അദ്ദേഹം പറയുന്നു. 

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202