1470-490

പെയിന്‍ഫുള്‍…. പാന്‍ക്രിയാറ്റൈറ്റിസ്

കടുത്ത വേദനയാണ് ഈ രോഗം തരുന്നത്. ആശുപത്രികളിലൊക്കെ ഇതുമൂലം വേദനിച്ചു പുളയുന്നത് ആശുപത്രികളില്‍ ചെന്നാല്‍ കാണാം. ആഗോള തലത്തില്‍ കേരളത്തിലാണ് ഈ രോഗം ഏറ്റവും കൂടുതല്‍. അനാരോഗ്യകരമായ രീതിയിലുള്ള മദ്യപാനമാണ് കേരളത്തിലിത് കൂടാന്‍ കാരണമായി പറയുന്നത്.  കേന്ദ്ര നാഡി വ്യവസ്ഥയെ തകര്‍ക്കുകയാണ് മദ്യം ചെയ്യുന്നത്. 

കൊച്ചി ഡെസ്‌ക്: മദ്യപാനികള്‍ക്കു വരുന്ന അസഹനീയമായ ഒരു രോഗമാണ് പാന്‍ക്രിയാറ്റൈറ്റിസ്. ശരീരത്തിലെ ആഗ്നേയ ഗ്രന്ഥിക്ക് വീക്കം വരുന്ന രോഗമാണിത്. നമ്മുടെ ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പ്പാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്. മദ്യപിക്കുന്നയാളുകള്‍ക്ക് ഈ ഗ്രന്ഥിക്ക് വീക്കം വരുന്നതാണീ രോഗം. കടുത്ത വേദനയാണ് ഈ രോഗം തരുന്നത്. ആശുപത്രികളിലൊക്കെ ഇതുമൂലം വേദനിച്ചു പുളയുന്നത് ആശുപത്രികളില്‍ ചെന്നാല്‍ കാണാം. ആഗോള തലത്തില്‍ കേരളത്തിലാണ് ഈ രോഗം ഏറ്റവും കൂടുതല്‍. അനാരോഗ്യകരമായ രീതിയിലുള്ള മദ്യപാനമാണ് കേരളത്തിലിത് കൂടാന്‍ കാരണമായി പറയുന്നത്.  കേന്ദ്ര നാഡി വ്യവസ്ഥയെ തകര്‍ക്കുകയാണ് മദ്യം ചെയ്യുന്നത്. മദമിളക്കുന്നത് എന്നര്‍ത്ഥത്തിലുള്ള ഈ ദ്രാവകം ശാസ്ത്രീയമായി ശരീരത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ല. ഏറ്റവും മോശമായ മദ്യപാന രീതിയാണ് നില്‍പ്പനടി. അതുപോലെ വലിയ അളവില്‍ ഒരു ദിവസം തന്നെ മദ്യപിക്കുന്ന രീതി. ഞാന്‍ ദിനംപ്രതിയില്ല ആഴ്ചയിലൊരിക്കലേയുള്ളൂവെന്ന് പറഞ്ഞ് ശനിയും ഞായറും കൂടി ഒരു ഫുള്‍ അകത്താക്കുന്നവര്‍ക്കും വരാനിരിക്കുന്നത് ഈ അസുഖമാണെന്നു മറക്കണ്ട.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651