1470-490

മാത്തമാറ്റിക്‌സ് പഠിക്കാന്‍ കിടിലന്‍ ആപ്പ്

അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ ശാസ്ത്ര സാങ്കേതിക രംഗത്തെ വാര്‍ത്തകളും വിശേഷങ്ങളും ടാബ്ലറ്റുകളില്‍ ലഭ്യമാക്കുന്ന സയന്‍സ്360 (Science360), പ്രപഞ്ച വിശേഷങ്ങള്‍ ലഭ്യമാക്കുന്ന നാസ വിഷ്വലൈസേഷന്‍ എക്‌പ്ലോറര്‍ (NASA Visualization Explorer), ആര്‍ക്കും സൗജന്യമായി കോഡിങ് പഠിക്കാന്‍ സഹായിക്കുന്ന കോഡ് അക്കാഡമി (codecademy.com), എന്നിങ്ങനെ നിരവധി പ്രയോജനകരമായ ആപ്പുകള്‍ ലഭ്യമാണ്.

കൊച്ചി ഡെസ്‌ക്: മാത്തമാറ്റിക്‌സ് കുട്ടികള്‍ക്ക് വേഗത്തിലും രസകരമായും പഠിച്ചെടുക്കാനുമുണ്ട് നല്ല രസികന്‍ ഇന്റര്‍നാഷണല്‍ ആപ്പുകള്‍. അത്തരത്തിലുള്ള ആപ്പാണ് സ്‌കൂള്‍ യുവര്‍ സെല്‍ഫ്. ഹാര്‍വാര്‍ഡ് ഇന്നോവേഷന്‍ ലബോറട്ടറിയുടെ സംഭാവനയാണ്. SchoolYourself എന്ന പ്രോജക്റ്റ്. നൂറ് കോടി വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠിക്കാന്‍ അവസരം ഒരുക്കുക എന്ന സ്വപ്നവുമായി തുടങ്ങിയ ഈ പദ്ധതി പ്രധാനമായും ഗണിത ശാസ്ത്ര വിദ്യാഭ്യാസം ലക്ഷ്യമിടുള്ളതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠിക്കാനും, അദ്ധ്യാപര്‍ക്ക് ഫ്‌ലിപ്പ്ഡ് ലേണിങ് (Flipped Learning) രീതിയില്‍ അദ്ധ്യാപനം നടത്താനും സഹായിക്കുന്ന ഈ പ്രോജക്ട് schoolyourself.org എന്ന് വിലാസത്തില്‍ ലഭ്യമാണ്.
ഇവയിലൊതുങ്ങുന്നില്ല ലേണിങ് ആപ്പുകളുടെ ലോകം. അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ ശാസ്ത്ര സാങ്കേതിക രംഗത്തെ വാര്‍ത്തകളും വിശേഷങ്ങളും ടാബ്ലറ്റുകളില്‍ ലഭ്യമാക്കുന്ന സയന്‍സ്360 (Science360), പ്രപഞ്ച വിശേഷങ്ങള്‍ ലഭ്യമാക്കുന്ന നാസ വിഷ്വലൈസേഷന്‍ എക്‌പ്ലോറര്‍ (NASA Visualization Explorer), ആര്‍ക്കും സൗജന്യമായി കോഡിങ് പഠിക്കാന്‍ സഹായിക്കുന്ന കോഡ് അക്കാഡമി (codecademy.com), എന്നിങ്ങനെ നിരവധി പ്രയോജനകരമായ ആപ്പുകള്‍ ലഭ്യമാണ്.

ആധുനിക സാങ്കേതികവിദ്യ സമയം കളയാനുള്ള ഒരു ഉപാധിയെന്നതിനപ്പുറം വിജ്ഞാന സമ്പാദനത്തിനുപയോഗിക്കാന്‍ ഇവ സഹായിക്കും. കുട്ടികള്‍ ഇതെങ്ങനെ പഠിച്ചെടുക്കുമെന്നോര്‍ത്ത് ആശങ്ക വേണ്ട. കമ്പ്യൂട്ടറിലോ മൊബൈല്‍ ഉപകരണങ്ങളിലോ ഡൗലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് കൊടുത്താല്‍ മതി ബാക്കി കാര്യം കുട്ടികള്‍ നോക്കിക്കൊള്ളും! എങ്കിലും, അദ്ധ്യാപകരുടെയോ മുതിര്‍വരുടെയോ പ്രോത്സാഹനവും മേല്‍നോട്ടവും ഉണ്ടെങ്കിലേ ഇവയിലും പഠന പുരോഗതിയുണ്ടാക്കാന്‍ കുട്ടികള്‍ക്കാവൂ എന്ന കാര്യം മറക്കരുത്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269