1470-490

പേരില്ലാത്തവൾ


© *മനു മനുഷ്യജാതി*

‘ഇര’യ്ക്ക് നീതി വേണം
ഘോരഘോരം പ്രസംഗങ്ങള്‍
ഹാഷ് ടാഗ് വിപ്ലവങ്ങള്‍
ഐക്യദാര്‍ഢ്യക്കൂട്ടങ്ങള്‍.
സംശയമൊന്നുമില്ല ഞങ്ങള്‍
‘നീതി’ വാങ്ങിക്കൊടുക്കുക തന്നെ ചെയ്യും.
ഏതറ്റം വരെ പോയാണേലും’എത്ര വലിയ മീനായാലും’.
പക്ഷേ…നീ ഇരയായി തന്നെ ഇരുന്നാല്‍ മതി
നീ പൊരുതി ജയിക്കേണ്ടവളല്ല
ഇരയായി തന്നെ അടയാളപ്പെടേണ്ടവളാണ്.
ഞങ്ങളിനിയും പാടിക്കൊണ്ടേയിരിക്കും.
പുറംലോകം അറിഞ്ഞാല്‍ നീയില്ല
ജീവിച്ചിരുന്നിട്ടും തെല്ലു കാര്യമില്ല.
നീയിങ്ങനെ തന്നെ ഇരുന്നാല്‍ മതിപേരില്ലാത്തവളായി …
നിനക്കു വേണ്ടി ഞങ്ങളിനിയും പൊരുതാം…

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137